SignIn
Kerala Kaumudi Online
Sunday, 25 October 2020 2.02 AM IST

ലോകത്ത് 3.14 കോടി കൊവിഡ് ബാധിതർ, മരണം 9,68,000 ആയി

covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31,470,995 ആയി ഉയർന്നു. 2,24,000 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 9,68,000ത്തിലധികം പേരാണ് രോഗം മൂലം മരണമടഞ്ഞത്. 23,094,214പേർ രോഗമുക്തി നേടി.

കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് അമേരിക്കയാണ് ഒന്നാമത്. യു.എസിൽ ആകെ മരണം രണ്ട് ലക്ഷം കവിഞ്ഞു. ഇതുവരെ 204,506 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 7,046,135 ആയി. മിക്ക സംസ്ഥാനങ്ങളിലും രോഗ വ്യാപനത്തിൽ ശമനം ഉണ്ടായിട്ടില്ല. 31 സംസ്ഥാനങ്ങളിലെ പുതിയ കേസുകൾ മുൻ ആഴ്ചകളുമായി താരതമ്യപ്പെടുത്തുമ്പോൾ 10% വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ജോൺസ് ഹോപ്ക്കിൻസ് സർവകലാശാലയിലെ കണക്ക് വ്യക്തമാക്കുന്നു. 4,297,295 പേർ സുഖം പ്രാപിച്ചു.


ഇന്ത്യയിൽ കഴിഞ്ഞദിവസം 86,961​ ​പു​തി​യ​ ​കേ​സു​ക​ളാ​ണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 55 ലക്ഷം കടന്നു.മ​ര​ണസംഖ്യ​ 89,000 ആയി. രാ​ജ്യ​ത്തെ​ ​പ്ര​തി​ദി​ന​ ​കൊ​വി​ഡ് ​മു​ക്ത​രു​ടെ​ ​എ​ണ്ണം​ ​തു​ട​ർ​ച്ച​യാ​യ​ ​മൂ​ന്നാം​ ​ദി​വ​സ​വും​ 90,000​ ​(93,356​)​ ​ക​ട​ന്നു. 80.12​ ​ശ​ത​മാ​നമാണ് ​രോ​ഗ​മു​ക്തി​ ​നി​ര​ക്ക്.​ ​ആ​കെ​ ​രോ​ഗ​മു​ക്ത​രു​ടെ​ ​എ​ണ്ണം​ 44​ ​ല​ക്ഷ​ത്തോ​ളം​ ​ആ​യി.

ബ്രസീലിൽ ഇതുവരെ 4,560,083 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 137,350 പേരാണ് മരണമടഞ്ഞത്. സുഖംപ്രാപിച്ചവരുടെ എണ്ണം 3,887,199 ആയി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, COVID 19, US, INDIA, BRAZIL
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.