SignIn
Kerala Kaumudi Online
Monday, 26 October 2020 10.00 PM IST

ആഴ്‌ചയിൽ ആറ് ദിവസം ക്ളാസ്,വെക്കേഷനും ഇടവേളകളുമൊക്കെ കുറയും; ബിരുദ, ബിരുദാനന്തര ബിരുദ അക്കാദമിക് കലണ്ടർ തയ്യാറായി

degree

ന്യൂഡൽഹി: ബിരുദ, ബിരുദാനന്തര ബിരുദ തലത്തിലുള‌ള അക്കാദമിക് കലണ്ടർ തയ്യാറാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കൊവിഡ് ലോക്ഡൗൺ മൂലം നഷ്‌ടമായ പഠനസമയം ക്രമീകരിക്കാൻ ആഴ്‌ചയിൽ ആറ് ദിവസവും ക്ളാസുണ്ടാകും, ക്ളാസിനിടയിലെ ഇടവേളകളും വെക്കേഷനുകളും വെട്ടിക്കുറച്ചു. ഒന്നാം വ‌ർഷ ക്ളാസുകൾ നവംബർ മാസം മുതൽ ആരംഭിക്കും.പുതിയ അഡ്മിഷനുകൾ നവംബർ 30നപ്പുറം അനുവദിക്കില്ല.കലണ്ടർ യുജിസി അംഗീകരിച്ചു. ട്വി‌റ്ററിലൂടെയാണ് വിദ്യാഭ്യാസ മന്ത്രാലയം അക്കാദമിക് കലണ്ടർ പുറത്തുവിട്ടത്.

ഏപ്രിൽ 29ന് യുജിസി മ‌റ്റൊരു അക്കാദമിക് കലണ്ടർ പുറത്തുവിട്ടിരുന്നു. ഇതിൽ ജൂലായ് 1 മുതൽ 15 വരെ സെമസ്‌റ്റർ പരീക്ഷകൾ നടത്തുമെന്നും മാസാവസാനം റിസൾട്ട് പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ അന്ന് സ്ഥാപനങ്ങളിൽ പഠനം ആരംഭിക്കാനായില്ല.

അ‌ഡ്‌മിഷൻ ക്യാൻസൽ ചെയ്യുന്നവർക്ക് ഫീസ് മുഴുവൻ തുകയും തിരികെ നൽകും. നവംബർ 30 വരെയാണ് സ്‌പെഷ്യൽ കേസായി ഇങ്ങനെ ഫീസ് തിരികെ നൽകുക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, EDUCATION, DEGREE, POST GRADUATION, NOVEMBER, UGC
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.