SignIn
Kerala Kaumudi Online
Monday, 26 October 2020 10.14 PM IST

മുതിർന്ന സിനിമാതാരം ആശാലത വാബ്ഗനോക്കർ കൊവിഡ് ബാധിച്ച് മരിച്ചു

asha

മുംബയ്: മുതിർന്ന സിനിമാതാരവും നാടക കലാകാരിയുമായിരുന്ന ആശാലത വാബ്ഗനോക്കർ കൊവിഡ് ബാധിച്ച് മരിച്ചു. 76 വയസായിരുന്നു. സത്താറയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് കൊവിഡ് ബാധിച്ച ആശാലതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോൾത്തന്നെ ആരോഗ്യനില മോശമായിരുന്നു. ഡോക്ടർമാർ കഠിന പരിശ്രമം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരു ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തിനിടെയാണ് ആശാലതയ്ക്ക് കൊവിഡ് ബാധിച്ചതെന്നാണ് റിപ്പോർട്ട്. കടുത്ത പനിയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശാലതയോടൊപ്പം ഷോയുടെ ഷൂട്ടിംഗിൽ പങ്കെടുത്ത ഇരുപതോളംപേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഗോവ സ്വദേശിയായ ആശാലതയുടെ മരണത്തിൽ ഗോവമുഖ്യമന്ത്രിയും മറാത്ത സിനിമയിലെ നിവരധി പ്രമുഖരും അനുശോചിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, ACTORESS-ASHA-LATHA DIED COVID19
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.