SignIn
Kerala Kaumudi Online
Saturday, 31 October 2020 9.50 PM IST

കൈക്ക് വയ്യ, പൊട്ടിയതാണ് എന്ന് പറഞ്ഞിട്ടും അതൊന്നും കേൾക്കാതെ പൊലീസ് അകാരണമായി മർദ്ദിച്ചു', കെ.പി.സി.സി അംഗത്തിന്റെ പരാതിയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

kpcc-member-police

മലപ്പുറം: പൊലീസ് ഉദ്യോഗസ്ഥൻ അകാരണമായി മർദ്ദിച്ചു എന്ന കെ.പി.സി.സി അംഗത്തിന്റെ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മലപ്പുറം പൊലീസ് സ്റ്റേഷനിലെ എൽ. ഹരിലാലിന് എതിരെയാണ് കെ.പി.സി.സി അംഗം അഡ്വ.കെ.ശിവരാമൻ പരാതി നൽകിയത്.

കഴിഞ്ഞ ആഴ്ച നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിനിടെ മലപ്പുറം കുന്നുമ്മലിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനടുത്തുള്ള ഓട്ടോ സ്റ്റാന്റിന് സമീപത്തുവച്ച് ഹരിലാൽ തന്നെ അകാരണമായി മർദ്ദിച്ചു എന്നാണ് ശിവരാമന്റെ പരാതി. ഓഗസ്റ്റ് 31ന് പി.എസ്.സി ചെയർമാന്റെ വസതിയിലേക്ക് നടന്ന മാർച്ചിനിടയിലുള്ള പൊലീസ് ലാത്തി ചാർജിൽ ശിവരാമന്റെ ഇടതു കൈയിലെ വിരലുകൾക്ക് പരിക്കേറ്റിരുന്നു.

കൈ പ്ലാസ്റ്ററിട്ട അവസ്ഥയിലായിരുന്നു ശിവരാമൻ. തന്റെ കൈക്ക് വയ്യ, പൊട്ടിയതാണ് എന്ന് പറഞ്ഞിട്ടും അതൊന്നും കേൾക്കാതെ പൊലീസ് അകാരണമായി മർദ്ദിച്ചുവെന്നാണ് മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ അദ്ദേഹം ആരോപിക്കുന്നത്. ആ സമയത്ത് പ്രദേശത്ത് ജനക്കൂട്ടമോ സംഘർഷമോ ഉണ്ടായിരുന്നില്ലെന്നും, കളക്‌ടറേറ്റിനു മുൻപിലെ യൂത്ത് കോൺഗ്രസ് മാർച്ച് അവസാനിച്ചിരുന്നെന്നും ശിവരാമൻ വ്യക്തമാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KPCC, CASE, HUMAN RIGHT COMMISSION, POLICE OFFICER
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.