SignIn
Kerala Kaumudi Online
Saturday, 10 April 2021 7.41 PM IST

ദേശീയപാതയിലെ ക്യാമറകൾ ഉഷാർ

pkd-mwd
ദേശീയപാതയിലെ ക്യാമറകൾ മോട്ടോർ വാഹന വകുപ്പ് അധികൃതർ പരിശോധിക്കുന്നു

അമിത വേഗത്തിനും അശ്രദ്ധയ്ക്കും നടപടി ഉറപ്പ്

പാലക്കാട്: ദേശീയപാതയിൽ വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള സ്പീഡ് ഡിറ്റക്ടീവ് ക്യാമറകളുടെ പ്രവർത്തന ക്ഷമത മോട്ടോർ വാഹന വകുപ്പ് ഉറപ്പാക്കിയതോടെ ട്രാഫിക് നിയമ ലംഘകർക്കെതിരെയുള്ള നടപടി കർശനമാകുമെന്ന് ഉറപ്പായി.

പാലക്കാട് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒയും കോഴിക്കോട് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒയും സംയുക്തമായി നടത്തിയ പരിശോധനയിൽ കാര്യമായ കുഴപ്പങ്ങളൊന്നും കണ്ടെത്തിയില്ല. എല്ലാ ക്യാമറകളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഈ ക്യാമറകൾ കെൽട്രോൺ മുഖാന്തരം സൂക്ഷ്മ പരിശോധന നടത്തിയതാണ്. 37 ഓട്ടോമേറ്റഡ് എൻഫോഴ്സ്‌മെന്റ് ക്യാമറകളാണുള്ളത്. ഇതുവഴി കടന്നുപോകുന്ന എല്ലാ വാഹനങ്ങളുടെയും ദൃശ്യം, രജിസ്‌ട്രേഷൻ നമ്പർ, വേഗം എന്നീ വിവരം ഇതിലൂടെ അറിയാം.

പാലക്കാട് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ വി.എ.സഹദേവൻ, കോഴിക്കോട് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ അനൂപ് വർക്കി, പാലക്കാട് ആർ.ടി.ഒ പി.ശിവകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

കേസെല്ലാം ഓട്ടോമാറ്റിക്ക്

  • മണിക്കൂറിൽ 240 കി.മീ വേഗത്തിൽ വരെ പോകുന്ന വാഹനങ്ങളുടെ ദൃശ്യം രാത്രിയും പകലും കൃത്യമായി രേഖപ്പെടുത്തും.
  • അതിവേഗത കണ്ടെത്തിയാൽ ഓട്ടോമാറ്റിക്കായി കേസ് രജിസ്റ്റർ ചെയ്ത് പരിവാഹൻ ഡാറ്റാ ബേസിൽ വാഹനം കരിമ്പട്ടികയിലാക്കും.
  • വാഹനത്തിന് ആർ.ടി.ഒ ഓഫീസ് സംബന്ധമായ സർവീസ് വേണമെങ്കിൽ പിഴ അടച്ചാൽ മാത്രമേ കാര്യം സാധിക്കൂ.
  • ഒറ്റതവണ ഒന്നിൽ കൂടുതൽ ക്യാമറകളിൽ അതിവേഗം കണ്ടെത്തിയാൽ ഓരോന്നിനും 1500 രൂപ പ്രകാരം പിഴ അടക്കണം.

2,49,707

2019 ഏപ്രിൽ മുതൽ ഇതുവരെയുള്ള കേസ്

11 കോടി

പിഴ ഇനത്തിൽ ലഭിച്ച തുക.

70,000

കരിമ്പട്ടികയിൽ ഉൾപ്പെട്ട വാഹനങ്ങൾ.

50

ജില്ലയിലെ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ.

ദേശീയപാതയിൽ കാറടക്കമുള്ള ചെറുവാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറിൽ 100 കി.മീ.യും ബൈക്കുകൾക്ക് 85ഉം ആണ്. ജില്ലയിൽ പരിശോധനയും നടപടിയും കർശനമാക്കും.

-മോട്ടോർ വാഹന വകുപ്പ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.