SignIn
Kerala Kaumudi Online
Sunday, 07 March 2021 9.16 AM IST

പാർലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

parliament

ന്യൂഡൽഹി: കൊവിഡ് സാഹചര്യം പരിഗണിച്ച് പാർലമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

കേന്ദ്രമന്ത്രിമാർക്കും വിവിധ എം.പിമാർക്കും കൊവിഡ് ബാധിച്ച പശ്ചാത്തലത്തിൽ ഒക്ടോബർ ഒന്നുവരെ നിശ്ചയിച്ച മൺസൂൺ സമ്മേളനം വെട്ടിക്കുറയ്ക്കാൻ നേരത്തെ പാർട്ടികൾ തമ്മിൽ ധാരണയായിരുന്നു. ഇന്നലെ രാജ്യസഭ ചേർന്നപ്പോൾ പാർലമെന്ററികാര്യസഹമന്ത്രി വി.മുരളീധരൻ സഭസമ്മേളനം വെട്ടിക്കുറച്ചുള്ള പ്രമേയം അവതരിപ്പിച്ചു.

ഭരണഘടനാവിരുദ്ധമായി പാസാക്കിയ കാർഷിക ബില്ലുകളിൽ ഒപ്പിടരുതെന്നും മടക്കി അയക്കണമെന്നുമാവശ്യപ്പെട്ട് രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് രാഷ്ട്രപതിയെ കണ്ടു. വിവിധ പ്രതിപക്ഷ കക്ഷികൾ ഒപ്പിട്ട കത്തും രാഷ്ട്രപതിക്ക് കൈമാറി.

കർഷകബില്ലുകളിൽ പ്രതിഷേധിച്ച എം.പിമാരെ സസ്പെൻഡ് ചെയ്തതിൽ ഇരുസഭകളും പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു. പ്രതിപക്ഷ അഭാവത്തിൽ, ലോക്‌സഭ പാസാക്കിയ വിവിധ തൊഴിൽ നിയമങ്ങൾ ലയിപ്പിച്ചുള്ള മൂന്ന് തൊഴിൽകോഡ് ബില്ലുകൾ രാജ്യസഭയും പാസാക്കി. പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ഇത്രയും നിർണായക ബില്ല് പാസാക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, സി.പി.എം, സി.പി.ഐ,തൃണമൂൽ, ഡി.എം.കെ,ആംആദ്മി,ആർ.ജെ.ഡി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ചെയർമാൻ വെങ്കയ്യനായിഡുവിന് കത്ത് നൽകിയെങ്കിലും അദ്ദേഹം ആവശ്യം തള്ളി. ജമ്മുകാശ്‌മീർ ഔദ്യോഗിക ഭാഷാ ബിൽ, വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ തുടങ്ങിയവയും ഇന്നലെ പാസാക്കിയാണ് രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്.
കർഷക ബില്ലുകളും തൊഴിൽ കോഡുകളും പാസാക്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാർ പാർലമെന്റ് വളപ്പിൽ നിശബ്ദ പ്രതിഷേധമാർച്ച് നടത്തി. ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്ന് അംബേദ്കർ പ്രതിമയ്ക്ക് മുന്നിലേക്ക് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാനബി ആസാദിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കർഷകരെ രക്ഷിക്കൂ, ജനാധിപത്യ സംരക്ഷിക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലാക്കാർഡുകളുമേന്തിയായിരുന്നു മാർച്ച്. കോൺഗ്രസ്, ഇടത് പാർട്ടികൾ, എസ്.പി, തൃണമൂൽ,ഡി.എം.കെ, ആർ.ജെ.ഡി, ആംആദ്മി, എൻ.സി.പി തുടങ്ങി പ്രതിപക്ഷ പാർട്ടികളിലെ എം.പിമാർ അണിനിരന്നു. രാവിലെ ടി.ആർ.എസിന്റെ ലോക്‌സഭാംഗങ്ങളും പാർലമെന്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, PARLIAMENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.