SignIn
Kerala Kaumudi Online
Tuesday, 02 March 2021 3.51 AM IST

ലൈഫ് മിഷൻ ; ഭവന സമുച്ചയങ്ങളുടെ നിർമ്മാണോദ്ഘാടനം ഇന്ന്

life

പത്തനംതിട്ട ; ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിൽ നിർമ്മിക്കുന്ന രണ്ട് ഭവന സമുച്ചയങ്ങളുടെ നിർമ്മാണോദ്ഘാടനം

ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പന്തളം നഗരസഭയിലെ മുടിയൂർക്കോണം മന്നത്തുകോളനിയിലെ സാംസ്‌കാരികനിലയത്തിൽ വീഡിയോ കോൺഫറൻസിലൂടെ

നിർവഹിക്കും. മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. .
പന്തളം നഗരസഭയിലെ സമുച്ചയത്തിന്റെ ശിലാഫലകം മന്ത്രി കെ.രാജുവും ഏഴംകുളം ഗ്രാമ പഞ്ചായത്തിലെ സമുച്ചയത്തിന്റെ ശിലാഫലകം ചിറ്റയം ഗോപകുമാർ എംഎൽഎയും അനാച്ഛാദനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും.

പന്തളം നഗരസഭയിലെ മുടിയൂർക്കോണത്തും ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏനാത്തുമാണ് ഭവന സമുച്ചയങ്ങൾ.

മുടിയൂർക്കോണത്തെ മന്നത്തു കോളനിയിൽ പന്തളംനഗരസഭയുടെ 72.5 സെന്റ് സ്ഥലത്താണ് നിർമ്മാണം. നാലുനിലകളിലായി 32, 12 വീതം ഫ്‌ളാറ്റുകളുള്ള രണ്ടു ടവറുകൾ ഉണ്ടാകും. രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയും ടൊയ്‌ലറ്റുമടങ്ങുന്ന ഒരു ഫ്‌ളാറ്റിന് 512 ചതുരശ്ര അടി തറ വിസ്തീർണം ഉണ്ടായിരിക്കും. 6.86 കോടി രൂപയാണ് ചെലവ്. ഹൈദരാബാദ് ആസ്ഥാനമായ പെന്നാർ ഇൻഡസ്ട്രീസ് ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. തൃശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രൊജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസിയായി പ്രവർത്തിക്കുന്നത്.
ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെ ഏനാത്തുള്ള 88 സെന്റ് സ്ഥലത്താണ് മറ്റൊരു സമുച്ചയം. നാലു നിലകളിലായി 28 വീതം ഫ്‌ളാറ്റുകളുള്ള രണ്ടു ടവറുകൾ ഉണ്ടാകും. 7.87 കോടിരൂപയാണ് ചെലവ്. അഹമ്മദാബാദ് ആസ്ഥാനമായ മിത്സുമി ഹൗസിംഗ് ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. സി.ആർ. നാരായണ റാവു(കൺസൾട്ടന്റ്‌സ്) പ്രൈവറ്റ് ലിമിറ്റഡാണ് പ്രൊജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസി.
രണ്ടു സ്ഥലങ്ങളിലും സമുച്ചയത്തിന്റെ ഭാഗമായി മുതിർന്നവർക്കുള്ള പ്രത്യേകമുറി, സിക്ക് റൂം, റിക്രിയേഷൻഹാൾ, കോമൺ ഫെസിലിറ്റി റൂം, ഇലക്ട്രിക്കൽ റൂം, മലിനജല ശുദ്ധീകരണ പ്ലാന്റ്, സൗരോർജ സംവിധാനം, ചുറ്റുമതിൽ, കുടിവെള്ളം, വൈദ്യുതവിതരണ സംവിധാനങ്ങൾ തുടങ്ങിയവയും ഉണ്ടായിരിക്കും.

സമുച്ചയങ്ങൾ

പന്തളം നഗരസഭയിലെ മുടിയൂർക്കോണത്ത് -

ചെലവ് - 6.86 കോടി

ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏനാത്ത്

ചെലവ് - 7.87 കോടി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.