ന്യൂഡൽഹി: കൊവിഡ് രൂക്ഷമായ മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, യു.പി, തമിഴ്നാട്, ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങളിലെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. രാജ്യത്ത് 700ലധികം ജില്ലുകളുണ്ടെങ്കിലും ഏഴ് സംസ്ഥാനങ്ങളിലെ 60 ജില്ലകളാണ് ആശങ്കയുണ്ടാക്കുന്നതെന്ന് മോദി യോഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരും വീഡിയോ കോൺഫറൻസിംഗ് യോഗത്തിൽ പങ്കെടുത്തു. ആകെ രോഗികളിൽ 65.5 ശതമാനവും ആകെ മരണങ്ങളിൽ 77 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.