തിരുവനന്തപുരം: ഓഫീസുകളിൽ എത്രപേർ വരണമെന്ന് ഓഫീസുകളുടെ മേധാവികൾക്ക് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെക്രട്ടേറിയറ്റിൽ 100 ശതമാനം പേരും വരുന്നില്ല. മറ്റ് ഓഫീസുകളിലെ സ്ഥിതി നോക്കി മേലധികാരികൾക്ക് തീരുമാനമെടുക്കാം. ഹോട്ടലുകളിൽ സാമൂഹിക അകലം പാലിച്ച് സീറ്റുകളൊരുക്കാം. കൊവിഡ് ബാധിതരായ കാൻസർ രോഗികളെ പ്രത്യേകം ചികിത്സിക്കുന്ന കാര്യം പരിശോധിക്കും.