തിരുവനന്തപുരം: സമരം ചെയ്യുന്നവരെ അടിച്ചമർത്തുന്ന സ്റ്റാലിനിസ്റ്റ് ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. മന്ത്രി കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽകൃഷ്ണന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽകൃഷ്ണൻ, പ്രൊഫ. വി.ടി. രമ, പ്രൊഫ. പ്രമീള ദേവി, സി. ശിവൻകുട്ടി, കരമന ജയൻ എന്നിവർ സംസാരിച്ചു. ഇന്നു രാവിലെ 10.30ന് രാപകൽ സമരം അവസാനിക്കും.