ദുബായ് : മുംബയ് ഇന്ത്യൻസിനെതിരായ ആദ്യ മത്സരത്തിൽ തകർപ്പൻ അർദ്ധസെഞ്ച്വറിയുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച അമ്പാട്ടി റായ്ഡുവിന് നാളെ ഡൽഹി ക്യാപിറ്റൽസുമായി നടക്കുന്ന മത്സരത്തിലും കളിക്കാൻ കഴിയില്ലെന്ന് ചെന്നൈ സൂപ്പർകിംഗ്സ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞദിവസം രാജസ്ഥാൻ റോയൽസിനെതിരെ അമ്പാട്ടിയുടെ അഭാവം ചെന്നൈയെ ബാധിച്ചിരുന്നു.
മുംബയ്ക്കെതിരായ ഇന്നിംഗ്സിനിടെ പേശിവലിവ് അനുഭവപ്പെട്ടിട്ടും അമ്പാട്ടി ടീമിനായി പൊരുതുകയായിരുന്നു.ചെന്നൈയ്ക്ക് ആദ്യ മൂന്ന് മത്സരങ്ങൾ കഴിഞ്ഞാൽ ആറ് ദിവസത്തെ ഇടവേളയുണ്ട്. ഇതിനകം താരം പരിക്കിൽ നിന്ന് മോചിതനാകുമെന്ന് ടീം സി.ഇ.ഒ കാശി വിശ്വനാഥൻ പറഞ്ഞു.