SignIn
Kerala Kaumudi Online
Wednesday, 28 October 2020 11.20 PM IST

90 ദിവസം, 350 സർട്ടിഫിക്കറ്റ് പുലിയാണ് ആരതി !

arathi-

ആലുവ: വെറും മൂന്ന് മാസം. ആരതി രഘുനാഥ് സ്വന്തമാക്കിയത് 350 ഓൺലൈൻ കോഴ്‌സ് സർട്ടിഫിക്കറ്റുകൾ. എല്ലാം ലോക പ്രശസ്ത യൂണിവേഴ്‌സിറ്റികളിൽ നിന്ന്. ലോക്ക് ഡൗണിൽ ആരംഭിച്ച പഠിത്തത്തിലൂടെ ആരതി നേടിയെടുത്തത് സർട്ടിഫിക്കറ്റുകൾ മാത്രമല്ല, ലോക റക്കാർഡും കൂടിയാണ് ! യൂണിവേഴ്‌സൽ റെക്കോഡ് ഫോറത്തിന്റെ (യു.ആർ.എഫ്.) ഏഷ്യൻ വേൾഡ് റെക്കോഡാണ് ഈ ഇരുപത്തിരണ്ടുകാരിക്ക് സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയാണ് ആരതി രഘുനാഥ്. മാറമ്പിള്ളി എം.ഇ.എസ്. കോളേജിലെ എം.എസ്‌സി. ബയോ കെമിസ്ട്രി വിദ്യാർത്ഥിനിയാണ്. അടച്ചിടൽ കാലത്ത് വിദ്യാർത്ഥികൾക്ക് പഠനം തുടർന്നുകൊണ്ടു പോകുന്നതിനായി കോളേജ് അന്താരാഷ്ട്ര വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ കോഴ്‌സെറയുമായി സഹകരിച്ച് ഓൺലൈൻ കോഴ്‌സുകൾ പഠിക്കാൻ അവസരം ഒരുക്കിയിരുന്നു. ഈ സൗകര്യമാണ് ആരതി പ്രയോജനപ്പെടുത്തിയത്.

ലോക പ്രശസ്ത യൂണിവേഴ്‌സിറ്റികളായ ജോൺ ഹോക്കിൻസ് യൂണിവേഴ്‌സിറ്റി, ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ഒഫ് ഡെന്മാർക്ക്, യൂണിവേഴ്‌സിറ്റി ഒഫ് വെർജിന, കൈസ്റ്റ്, സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഒഫ് ന്യൂയോർക്ക്, യൂണിവേഴ്‌സിറ്റി ഒഫ് കൊളറാഡോ, എസ്.യു.എൻ.വൈ , യൂണിവേഴ്‌സിറ്റി ഒഫ് കോപ്പൻഹാഗൻ, യൂണിവേഴ്‌സിറ്റി ഒഫ് റോച്ചസ്റ്റർ, എമോറി യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഒഫ് വെർജീനിയ, കോഴ്‌സിറ പ്രൊജക്ട് നെറ്റ്‌വർക്ക് എന്നിവയിൽ നിന്നാണ് ആരതി ഈ നേട്ടം കൈവരിച്ചത്. എളമക്കര മാളിയേക്കൽ മഠത്തിൽ എം.ആർ. രഘുനാഥിന്റെയും കലാദേവിയുടെയും മകളാണ് ആരതി. കോളേജിൽ വച്ച് നടന്ന ചടങ്ങിൽ മാനേജ്‌മെന്റ് ഭാരവാഹികളായ എം.എ. മുഹമ്മദ് , എ.എ. അബുൾ ഹസൻ ,വി.എ. പരീത് , ശ്രീ. ടി.എം. സക്കീർ ഹുസൈൻ, പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്, വൈസ് പ്രിൻസിപ്പൽ ഡോ. മൻസൂർ അലി പി.പി., കോഴ്‌സെറ കോ-ഓർഡിനേറ്റർ ഹനീഫ കെ.ജി., ബയോസയൻസ് വിഭാഗം മേധാവി ഡോ.ഉമേഷ് ബി.ടി എന്നിവർ ആരതിയെ അനുമോദിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.