പനാജി : ഗോവയിൽ നടക്കാനിരിക്കുന്ന ഐ.എസ്.എൽ ഫുട്ബാൾ ടൂർണമെന്റിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ ആറ് താരങ്ങൾ കൊവിഡ് പോസിറ്റീവായതായി അധികൃതർ അറിയിച്ചു. എ.ടി.കെ മോഹൻ ബഗാൻ,എഫ്.സി ഗോവ ,ഹൈദരാബാദ് എഫ്.സി താരങ്ങൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ 14ദിവസത്തേക്ക് ക്വാറന്റൈനിലാക്കി. കളിക്കാരെ ഗോവയിലെത്തിച്ച് ബയോസെക്യുവർ ബബിളിലാക്കിയാണ് ടൂർണമെന്റ് നടത്തുക. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങളെ വിമാനമാർഗം എത്തിക്കുമ്പോൾ കേരളത്തിൽ നിന്നുള്ള താരങ്ങളെ പ്രത്യേക ബസിലെത്തിക്കും.