തിരുവനന്തപുരം: കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലൂടെ 2019-20,2020- 21 വർഷത്തിൽ 13,43,746 കുടുംബങ്ങൾക്ക് ചികിത്സ നൽകാനായതായി മന്ത്രി കെ.കെ.ശൈലജ. 800 കോടി രൂപയുടെ ചികിത്സയാണ് നൽകിയത്. 42 ലക്ഷം കുടുംബങ്ങളാണ് പദ്ധതിയിലുള്ളത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയ 1,400 കൊവിഡ് രോഗികൾക്ക് പദ്ധതിയുടെ ഗുണഫലം ലഭ്യമാക്കി.
പദ്ധതിയിൽ 221 സ്വകാര്യ ആശുപത്രികളും 190 സർക്കാർ ആശുപത്രികളുമാണ് അംഗമായത്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി പ്രവർത്തനമാരംഭിച്ചതോടെ ജൂൺ ഒന്നിനുശേഷം 281 സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ ഉറപ്പാക്കി.