തിരുവനന്തപുരം: കർഷകരെ കബളിപ്പിക്കാനും കണ്ണിൽ പൊടിയിടാനുമുള്ള തന്ത്രങ്ങളുടെ ഭാഗമാണ് കേന്ദ്രത്തിന്റെ കർഷക ദ്രോഹ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള കേരള സർക്കാരിന്റെ നീക്കമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കർഷകരോട് ഒരു പ്രതിബദ്ധതയുമില്ല. കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാന പ്രകാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ 26ന് സമരം സംഘടിപ്പിക്കും.