തൃശൂർ: കൊവിഡ് രോഗവ്യാപനം നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഹോം ഐസൊലേഷനുകൾക്ക് പ്രാധാന്യം നൽകാൻ ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിലായിരുന്നു തീരുമാനം. കൊവിഡ് ബാധിതർക്കുള്ള ഗൃഹകേന്ദ്രീകൃത പരിചരണ മാർഗ നിർദ്ദേശങ്ങൾ പാലിച്ചായിരിക്കണം ഹോം ഐസൊലേഷനിൽ പ്രവേശിക്കേണ്ടത്. നിലവിൽ ജില്ലയിൽ ആയിരത്തിലധികം രോഗികളാണ് ഹോം ഐസൊലേഷനിൽ കഴിയുന്നത്.
കളക്ടർ എസ്. ഷാനവാസ്, ഡി.എം.ഒ: ഡോ. കെ.ജെ. റീന, തൃശൂർ സിറ്റി കമ്മിഷണർ ഓഫീസർ ആർ. ആദിത്യ, റൂറൽ എസ്.പി: ആർ. വിശ്വനാഥ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂൂസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.വി. സതീശൻ, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ഡോ. എം.സി. റെജിൽ, എ.ഡി.എം: റെജി പി. ജോസഫ്, ബി.ഡി. ദേവസി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, തൃശൂർ കോർപറേഷൻ മേയർ അജിത ജയരാജൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
* ഹോം ഐസൊലേഷനുകളിൽ കഴിയുന്നവരെ സഹായിക്കാൻ മോണിറ്ററിംഗ് ടീമിനെ ഏർപ്പെടുത്തും.
* സാധാരണ ജീവിതത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണം.
* കൊവിഡ് പ്രോട്ടോകോൾ പാലിക്കണം.
* കൂടുതൽ ആംബുലൻസ് സേവനം ഉറപ്പ് വരുത്തും.
* ഹോം ഐസൊലേഷനുകളിലുള്ളവർക്ക് ലീഫ് ലെറ്റും, ഹോമിയോ പ്രതിരോധ മരുന്നുകളും, വിറ്റാമിൻ ഗുളികകളും അടങ്ങുന്ന ഹോം കിറ്റ് വിതരണം ചെയ്യും.