തൃശൂർ: ലൈഫ് മിഷൻ കോഴക്കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് അവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രകടനവും മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി എ.സി. മൊയ്തീന്റെയും കോലവും കത്തിച്ചു. പ്രതിഷേധ സമരം കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ് ഉദ്ഘാടനം ചെയ്യ്തു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജലിൻ ജോൺ അദ്ധ്യക്ഷനായി. വിമൽ സി.വി, എബിമോൻ തോമസ്, ആൽവിൻ തോമസ്, സജീഷ് ഈച്ചരത്ത്, വിഷ്ണു പ്രസാദ്, വൈശാഖ് കെ.എസ്, ജിജോ ചാക്കപ്പൻ, സെബി മുട്ടത്ത്, അനീഷ് ആന്റണി, അരുൺ ചാണ്ടി, മനു പള്ളത്ത്, വിഷ്ണു ചന്ദ്രൻ, സുജിത്ത് എന്നിവർ നേതൃത്വം കൊടുത്തു.