തിരുവനന്തപുരം: തോന്നയ്ക്കലിൽ ആരംഭിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ ഡയറക്ടറായി ഡോ. അഖിൽ സി. ബാനർജിയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇമ്യുണോളജിയിൽ എമിററ്റസ് സയന്റിസ്റ്റാണ് അദ്ദേഹം. വൈറൽ പതോഡനസിസ്, ജീൻ തെറാപ്പി തുടങ്ങിയ മേഖലകളിൽ പ്രശസ്തനായ അദ്ദേഹം പശ്ചിമബംഗാൾ സ്വദേശിയാണ്. ശാസ്ത്രമേഖലയിലെ ദേശീയ പുരസ്കാരമായ നാഷണൽ ബയോസയൻസ് പുരസ്കാരം നേടിയിട്ടുണ്ട്.