വക്കം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞ് കാൽവഴുതി തോട്ടിൽ വീണ് മരിച്ചു. തലയാഴം തോട്ടകം വാക്കേത്തറ പരിമണത്തുതറ സൂരജ്- അമൃത ദമ്പതികളുടെ മകൻ അരുഷ് (ഒന്നേമുക്കാൽ വയസ്) ആണ് മരിച്ചത്. ഇന്നലെ രാവിലെ കുഞ്ഞിനെ കാണായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടെ രാവിലെ 9.45 ഓടു കൂടി ഇടയാറിൽ വീണു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. വൈക്കം താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം കുഞ്ഞിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.