SignIn
Kerala Kaumudi Online
Saturday, 27 February 2021 10.16 AM IST

കേരളം ഭീകരവാദികളുടെ സുരക്ഷിത താവളമോ?

arrested

'​കേ​ര​ളം​ ​തീ​വ്ര​വാ​ദി​ക​ൾ​ക്ക് ​ഫ​ല​ഭൂ​യി​ഷ്ഠ​മാ​യ​ ​മ​ണ്ണാ​ണ് ".​ ​പാ​കി​സ്ഥാ​നി​ൽ​ ​പ​രി​ശീ​ല​നം​ ​നേ​ടി​ ​കാ​ശ്മീ​രി​ൽ​ ​ഇ​ന്ത്യ​ൻ​സേ​ന​യു​ടെ​ ​വെ​ടി​യേ​റ്റ് ​കൊ​ല്ല​പ്പെ​ട്ട​ ​മ​ല​യാ​ളി​ ​യു​വാ​ക്ക​ളെ​ക്കു​റി​ച്ചു​ള്ള​ ​അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ​ 2009​ൽ​ ​കേ​ന്ദ്ര​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ബ്യൂ​റോ​ ​എ​ത്തി​യ​ ​നി​ഗ​മ​ന​മാ​ണി​ത്.​ ​വ​ർ​ഗീ​യ​ ​സ്വ​ഭാ​വ​മു​ള്ള​ ​തീ​വ്ര​വാ​ദ​ ​സം​ഘ​ട​ന​ക​ൾ​ ​പി​ടി​മു​റു​ക്കി​യ​ത് ​മൂ​ലം​ ​സം​സ്ഥാ​ന​ത്ത് ​സ്‌​ഫോ​ട​നാ​ത്മ​ക​മാ​യ​ ​സാ​ഹ​ച​ര്യ​മാ​ണ് ​നി​ല​വി​ലു​ള്ള​തെ​ന്നും​ 11​ ​വ​ർ​ഷം​ ​മു​മ്പ് ​ഐ.​ബി​ ​ത​യാ​റാ​ക്കി​യ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.
മ​ൻ​മോ​ഹ​ൻ​സിം​ഗി​ന്റെ​ ​കാ​ല​ത്തെ​ ​ആ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​കേ​ര​ള​ത്തെ​ക്കു​റി​ച്ച് ​ '​ഗു​രു​ത​രം​"​ ​എ​ന്ന​ ​വാ​ക്കാ​ണ് ​ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.​ ​യു​വാ​ക്ക​ളെ​ ​തീ​വ്ര​വാ​ദ​സം​ഘ​ട​ന​ക​ളി​ലേ​ക്ക് ​ആ​ശ​യ​പ​ര​മാ​യി​ ​സ്വാ​ധീ​നി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​സാ​ഹ​ച​ര്യ​മാ​ണ് ​കേ​ര​ള​ത്തി​ൽ​ ​നി​ല​വി​ലു​ള്ള​തെ​ന്നും​ ​അ​തി​ൽ​ ​പ​റ​യു​ന്നു.​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ബി.​ജെ.​പി​ ​ഈ​ ​സ​ത്യം​ ​വി​ളി​ച്ചു​പ​റ​ഞ്ഞ​പ്പോ​ൾ​ ​ഞ​ങ്ങ​ളെ​ ​വ​ർ​ഗീ​യ​വാ​ദി​ക​ളെ​ന്ന് ​മു​ദ്ര​കു​ത്തി​യ​വ​ർ​ ​മ​റി​ച്ച് ​ചി​ന്തി​ച്ചു​ ​തു​ട​ങ്ങി​യ​ത് ​അ​ന്നു​മു​ത​ലാ​ണ്.​ ​മാ​റി​ ​മാ​റി​ ​ഇ​ട​തു​വ​ല​തു​ ​സ​ർ​ക്കാ​രു​ക​ൾ​ ​വോ​ട്ട്ബാ​ങ്കി​നാ​യി​ ​ഒ​രു​ ​വി​ഭാ​ഗ​ത്തി​നെ​ ​പ്രീ​ണി​പ്പി​ക്കു​ക​യും​ ​തീ​വ്ര​വാ​ദ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട് ​സ​ന്ധി​ ​ചെ​യ്യു​ക​യും​ ​ചെ​യ്യു​ന്ന​തി​നെ​യാ​ണ് ​രാ​ഷ്ട്രീ​യ​ ​സം​ര​ക്ഷ​ണം​ ​എ​ന്ന​തു​കൊ​ണ്ട് ​ഐ.​ബി​ ​ഉ​ദ്ദേ​ശി​ച്ച​ത് ​എ​ന്ന് ​വ്യ​ക്ത​മാ​ണ്.​ 11​ ​വ​ർ​ഷ​ത്തി​നി​പ്പു​റം​ ​ഐ​ക്യ​രാ​ഷ്​ട്ര​സ​ഭ​യു​ടെ​ ​റി​പ്പോ​ർ​ട്ട് ​പ്ര​കാ​രം​ ​സം​സ്ഥാ​നം​ ​ആ​ഗോ​ള​ഭീ​ക​ര​ ​സം​ഘ​ട​ന​യാ​യ​ ​ഐ​സി​സി​ന്റെ​ ​ശ​ക്ത​മാ​യ​ ​കേ​ന്ദ്ര​മാ​ണ്.​ ഇ​തി​ലേ​ക്ക് ​നി​ര​വ​ധി​ ​യു​വാ​ക്ക​ളാ​ണ് ​കേ​ര​ള​ത്തി​ൽ​ ​നി​ന്നും​ ​റി​ക്രൂ​ട്ട് ​ചെ​യ്യ​പ്പെ​ട്ട​ത്.​ ​അ​ഫ്ഗാ​നി​ലും​ ​സി​റി​യ​യി​ലു​മെ​ല്ലാം​ ​മ​രി​ച്ചു​ ​വീ​ണ​ ​ഭീ​ക​ര​രി​ൽ​ ​പ​ല​രും​ ​കാ​സ​ർ​കോട്ടു​കാ​രും​ ​മ​ല​പ്പു​റം​കാ​രു​മൊ​ക്കെ​യാ​ണെ​ന്ന് ​അ​റി​യാ​മാ​യി​രു​ന്ന​ ​ന​മു​ക്ക് ​ആ​ ​വാ​ർ​ത്ത​ ​പ്ര​ത്യേ​കി​ച്ച് ​ഒ​രു​ ​പു​തു​മ​യു​ള്ള​ത് ​പോ​ലു​മ​ല്ലാ​താ​യി​രി​ക്കു​ന്നു.


പൊ​ലീ​സ് ​ നി​ഷ്‌​ക്രി​യം
എ​റ​ണാ​കു​ള​ത്ത് ​ദേ​ശീ​യ​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ ​മൂ​ന്ന് ​അ​ൽ​ക്വ ഇ​ദ​ ​ഭീ​ക​ര​രെ​ ​പി​ടി​കൂ​ടി​യ​തോ​ടെ​ ​കേ​ര​ളം​ ​ഭീ​ക​ര​രു​ടെ​ ​ഒ​ളി​ത്താ​വ​ള​മാ​ണെ​ന്ന​ ​ബി.​ജെ.​പി​യു​ടെ​ ​ആ​രോ​പ​ണം​ ​കൂ​ടു​ത​ൽ​ ​തെ​ളി​ഞ്ഞു​ .​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​സ​ഹ​മ​ന്ത്രി​ ​കി​ഷ​ൻ​ ​റെ​ഡി​ ​പാ​ർ​ല​മെ​ന്റി​ൽ​ ​സ​മ​ർ​പ്പി​ച്ച​ ​റി​പ്പോ​ർ​ട്ടി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​ഭീ​ക​ര​വാ​ദ​സാ​ന്നി​ദ്ധ്യം​ ​ശ​ക്ത​മാ​ണെ​ന്ന​ ​മു​ന്ന​റി​യി​പ്പു​ണ്ട്.​ ​എ​ന്നാ​ൽ​ ​സം​സ്ഥാ​ന​ത്ത് ​നി​ർ​ജ്ജീ​വ​മാ​യി​ ​കി​ട​ക്കു​ന്ന​ ​ഭീ​ക​ര​വി​രു​ദ്ധ​ ​സ്‌​ക്വാഡ് ​പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നോ​ ​ജാ​ഗ്ര​ത​ ​വ​ർ​ദ്ധി​പ്പി​ക്കാ​നോ​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​യി​ല്ല.​ ​പൊ​ലീ​സ് ​സേ​ന​യി​ൽ​ ​തീ​വ്ര​വാ​ദി​ക​ളു​ടെ​ ​ആ​ശ​യ​പ്ര​ച​ര​ണ​ത്തി​ന് ​പ​ച്ച​വെ​ളി​ച്ചം​ ​എ​ന്ന​ ​പേ​രി​ൽ​ ​വാ​ട്സാ​പ്പ് ​ഗ്രൂ​പ്പ് ​ഉ​ണ്ടെ​ന്ന​ ​റി​പ്പോ​ർ​ട്ട് ​പു​റ​ത്തു​വ​ന്നി​ട്ടും​ ​ഒ​രു​ ​ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല.​ ​പൊ​ലീ​സ് ​ആ​സ്ഥാ​ന​ത്ത് ​നി​ന്നും​ ​തീ​വ്ര​വാ​ദ​സം​ഘ​ട​ന​ക​ൾ​ക്ക് ​ഇ​മെ​യി​ൽ​ ​ചോ​ർ​ത്തി​യ​തി​ന് ​സ​സ്‌​പെ​ൻ​ഷ​നി​ലാ​യ​ ​അ​ത്ത​രം​ ​സം​ഘ​ട​ന​ക​ളു​മാ​യി​ ​ബ​ന്ധ​മു​ള്ള​ ​എ​സ്.​ഐ​യെ​ ​ഈ​ ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ലേ​ക്ക് ​തി​രി​ച്ചെ​ടു​ത്താ​ണ് ​ത​ങ്ങ​ളു​ടെ​ ​കൃ​ത​ജ്ഞ​ത​ ​അ​റി​യി​ച്ച​ത്.​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ക​ഴി​വി​ല്ലാ​ഞ്ഞി​ട്ട​ല്ല​ ​മ​റി​ച്ച് 2009​ലെ​ ​ഐ.​ബി​ ​റി​പ്പോ​ർ​ട്ട് ​പോ​ലെ​ ​പൊ​ലീ​സി​നെ​ ​വ​രി​ഞ്ഞു​മു​റു​ക്കു​ന്ന​ ​രാ​ഷ്ട്രീ​യ​ ​സ​മ്മ​ർ​ദ്ദ​മാ​ണ് ​കേ​ര​ള​ത്തി​ൽ​ ​ഭീ​ക​ര​വാ​ദം​ ​ശ​ക്ത​മാ​കാ​ൻ​ ​കാ​ര​ണം.​ ​പ​ാനാ​യി​ക്കു​ളം​ ​തീ​വ്ര​വാ​ദ​ ​കേ​സും​ ​വാ​ഗ​മ​ൺ​സി​മി​ ​ക്യാ​മ്പും​ ​നാ​റാ​ത്ത് ​ഭീ​ക​ര​വാ​ദ​ ​ട്രെ​യി​നിം​ഗും​ ​ക​ന​ക​മ​ല​ ​ക്യാ​മ്പും​ ​ക​ണ്ടു​പി​ടി​ക്കാ​ൻ​ ​സം​സ്ഥാ​ന​ ​പൊ​ലീ​സി​ന് ​ക​ഴി​യാ​തി​രു​ന്ന​ത് ​രാ​ഷ്ട്രീ​യ​ ​സ​മ്മ​ർ​ദ്ദം​ ​ഉ​ള്ള​തി​നാ​ലാ​ണ്.


സ്വ​ർ​ണ​ക്ക​ട​ത്തും​ ​ഭീ​ക​ര​വാ​ദ​വും
ഗ​ൾ​ഫ് ​മേ​ഖ​ല​യു​മാ​യി​ ​കേ​ര​ള​ത്തി​നു​ള്ള​ ​അ​ടു​ത്ത​ ​ബ​ന്ധം​ ​മ​റ​യാ​ക്കി​യാ​ണ് ​ഇ​വി​ടെ​ ​പാ​കി​സ്ഥാ​ൻ​ ​ചാ​ര​സം​ഘ​ട​ന​യാ​യ​ ​ഐ.​എ​സ്‌.​ഐ​ ​ത​ങ്ങ​ളു​ടെ​ ​ര​ഹ​സ്യ​ ​സെ​ല്ലു​ക​ൾ​ ​രൂ​പ​വ​ത്ക​രി​ച്ചി​രി​ക്കു​ന്ന​ത്.​ ​കേ​ര​ള​ത്തി​ലേ​ക്ക് ​സ്വ​ർ​ണ​ക്ക​ട​ത്ത് ​ന​ട​ത്തി​ ​രാ​ജ്യ​ത്തി​ന്റെ​ ​സാ​മ്പ​ത്തി​ക​രം​ഗം​ ​ത​ക​ർ​ക്കാ​നും​ ​ഭീ​ക​ര​വാ​ദ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​ക​രു​ത്ത് ​പ​ക​രാ​നും​ ​ഇ​തേ​ ​മാ​ർ​ഗം​ ​ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി​ ​ഇ​പ്പോ​ൾ​ ​എ​ല്ലാ​വ​ർ​ക്കും​ ​ബോ​ദ്ധ്യ​മാ​യി.​ ​സം​സ്ഥാ​നം​ ​ഭ​രി​ക്കു​ന്ന​ ​മ​ന്ത്രി​മാ​ർ​ ​വ​രെ​ ​ഇ​ത്ത​രം​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​പ്ര​തി​ക്കൂ​ട്ടി​ലാ​വു​മ്പോ​ൾ​ ​കേ​ര​ള​ത്തെ​ ​കു​റി​ച്ച് ​ഐ.​ബി​ ​പ​റ​ഞ്ഞ​ ​ഗു​രു​ത​രം​ ​എ​ന്ന​ ​വാ​ക്ക് ​അ​ർ​ത്ഥ​വ​ത്താ​കു​ക​യാ​ണ്.​ ​അ​ന്താ​രാ​ഷ്ട്ര​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​വി​വ​രം​ ​എ​ൻ.​ഐ.​എ,​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്ടേ​ഴ്സ്,​ ​ക​സ്റ്റം​സ് ​തു​ട​ങ്ങി​യ​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ൾ​ ​അ​ന്വേ​ഷി​ച്ച് ​തു​ട​ങ്ങി​യ​തോ​ടെ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ഒ​ത്താ​ശ​യോ​ടെ​യാ​ണ് ​രാ​ജ്യ​ദ്രോ​ഹ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ന്ന​തെ​ന്ന്​ ​വ്യ​ക്ത​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​അ​ന്വേ​ഷ​ണ​പ​രി​ധി​യി​ൽ​ ​വ​ന്ന​തും​ ​സം​സ്ഥാ​ന​ത്തെ​ ​ഒ​രു​ ​മ​ന്ത്രി​യെ​ ​ചോ​ദ്യം​ ​ചെ​യ്ത​തും​ ​രാ​ജ്യ​ത്ത് ​കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​ ​സം​ഭ​വ​മാ​ണ്.
സം​സ്ഥാ​ന​ത്തെ​ ​എ​ൽ.​ഡി.​ ​എ​ഫ്,​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​രു​ക​ൾ​ 2012​ ​മു​ത​ൽ​ ​പൂ​ഴ‌്ത്തി​യ​ത് ​ഭീ​ക​ര​വാ​ദ​ത്തെ​ക്കു​റി​ച്ചു​ള്ള​ ​കേ​ന്ദ്ര​സം​സ്ഥാ​ന​ ​ര​ഹ​സ്യാ​ന്വേ​ഷ​ണ​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​ആ​യി​ര​ത്തോ​ളം​ ​മു​ന്ന​റി​യി​പ്പു​ക​ളാ​ണ്.​ 2011​ ​മു​ത​ൽ​ ​ര​ഹ​സ്യാ​ന്വേ​ഷ​ണ​ ​വി​ഭാ​ഗം​ ​ന​ൽ​കി​യ​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പി​ലെ​ ​സീ​ക്ര​ട്ട് ​സെ​ക്ഷ​നി​ൽ​ ​നി​ന്ന് ​പു​റം​ലോ​കം​ ​ക​ണ്ടി​ട്ടി​ല്ല.​ ​ഭീ​ക​ര​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തു​ന്ന​ ​സം​ഘ​ട​ന​ക​ൾ,​ ​അ​വ​യു​ടെ​ ​പ്ര​വ​ർ​ത്ത​ക​ർ,​ ​അ​വ​ർ​ ​പ​ണം​ ​ക​ണ്ടെ​ത്തു​ന്ന​ ​രീ​തി​ക​ൾ​ ​തു​ട​ങ്ങി​ ​ഓ​രോ​ ​പ്ര​ദേ​ശ​ത്തെ​യും​ ​വി​വ​ര​ങ്ങ​ള​ട​ക്കം​ ​ന​ൽ​കി​യ​ ​റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ​സ​ർ​ക്കാ​രു​ക​ൾ​ ​മൂ​ടി​വ​ച്ച​ത്.​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​ഇ​ട​പാ​ടു​ക​ളു​ടെ​ ​മ​റ​വി​ൽ​ ​ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​പ​ണം​ ​ഒ​ഴു​കു​ന്നു​വെ​ന്നും​ ​ക​ണ്ടെ​ത്തി.​ ​ഹ​വാ​ല​ ​ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള​ ​മു​ന്ന​റി​യി​പ്പു​ക​ളി​ൽ​ ​അ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്ന് ​നി​ർ​ദേ​ശം​ ​ന​ൽ​കി​യി​രു​ന്നു.​ ​മതം മാ​റ്റം​ ​ഭീ​ക​ര​വാ​ദ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണെ​ന്ന​ ​വി​വ​ര​വും​ ​നി​ര​വ​ധി​ ​പ്രാ​വ​ശ്യം​ ​കൈ​മാ​റി.​ ​പ്ര​ണ​യം​ ​ന​ടി​ച്ചു​ള്ള​ ​മതം​മാ​റ്റ​ത്തി​ന് ​ആ​ഹ്വാ​ന​മു​ണ്ടെ​ന്നും​ ​ലൗ​ ​ജി​ഹാ​ദ് ​സം​സ്ഥാ​ന​ത്തു​ട​നീ​ളം​ ​ന​ട​പ്പാ​ക്കാ​ൻ​ ​പ​ദ്ധ​തി​യു​ണ്ടെ​ന്നും​ ​ഈ​ ​റി​പ്പോ​ർ​ട്ടു​ക​ളി​ലു​ണ്ടാ​യി​രു​ന്നു.​ ​വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​മു​ന്ന​റി​യി​പ്പു​ക​ൾ,​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​നി​ർ​ദേ​ശ​ങ്ങ​ള​ട​ക്കം​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പി​ന്റെ​ ​ര​ഹ​സ്യ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഇ​പ്പോ​ഴും​ ​ര​ഹ​സ്യ​മാ​യു​ണ്ട്.


​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​
ഇ​ട​പെ​ടൽ

കേ​ര​ളം​ ​ഭീ​ക​ര​വാ​ദി​ക​ളു​ടെ​ ​പ​റു​ദീ​സ​യാ​യി​ ​മാ​റി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ​കേ​ന്ദ്ര​ത്തി​ൽ​ ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​രു​ന്ന​ത്.​ ​പി​ന്നീ​ട് ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​ക​ളാ​ണ് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭാ​ഗ​ത്ത് ​നി​ന്നു​ണ്ടാ​യ​ത്.​ ​രാ​ജ്യ​ത്തി​ന്റെ​ ​പ​ല​ഭാ​ഗ​ത്തും​ ​ബോം​ബ് ​സ്‌​ഫോ​ട​നം​ ​ന​ട​ത്താ​നു​ള്ള​ ​ഭീ​ക​ര​വാ​ദി​ക​ളു​ടെ​ ​ശ്ര​മം​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ൾ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യും​ ​ഹ​വാ​ല,​ ​കു​ഴ​ൽ​പ്പ​ണ​ ​ഇ​ട​പാ​ടു​ക​ൾ​ ​ബ്ലോ​ക്ക് ​ചെ​യ്യു​ക​യും​ ​ചെ​യ്തു.​ ​നോ​ട്ട് ​നി​രോ​ധ​ന​ത്തി​ന് ​ശേ​ഷം​ ​ഫ​ണ്ട് ​വ​രു​ന്ന​ത് ​നി​ല​ച്ച​ത് ​സം​സ്ഥാ​ന​ത്തെ​ ​തീ​വ്ര​വാ​ദ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​കാ​ര്യ​മാ​യി​ ​ത​ന്നെ​ ​ബാ​ധി​ച്ചു.​ ​തി​രു​വ​ന​ന്ത​പു​രം​ ​അ​ന്താ​രാ​ഷ്ട്ര​ ​സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് ​രാ​ജ്യ​ത്തെ​ ​ത​ക​ർ​ക്കാ​നു​ള്ള​ ​ഭീ​ക​ര​വാ​ദ​പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്ന് ​മ​ന​സി​ലാ​ക്കി​ ​മൂ​ന്ന് ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ളെ​ ​ഉ​പ​യോ​ഗി​ച്ച് ​അ​ന്വേ​ഷ​ണം​ ​ശ​ക്ത​മാ​ക്കാ​നും​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ​സാ​ധി​ച്ചു.​ ​രാ​ജ്യ​ദ്രോ​ഹ​ശ​ക്തി​ക​ളോ​ട് ​ഒ​രു​വി​ധ​ത്തി​ലു​ള്ള​ ​വി​ട്ടു​വീ​ഴ്ച​യ്ക്കു​മി​ല്ലെ​ന്ന​ ​നി​ല​പാ​ടാ​ണ് ​ന​രേ​ന്ദ്ര​മോ​ദി​ ​സ​ർ​ക്കാ​രി​നു​ള്ള​ത്.


(​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​നാ​ണ് ​ ലേ​ഖ​ക​ൻ)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: K SURENDRAN, BHEEKARAR
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.