SignIn
Kerala Kaumudi Online
Monday, 01 March 2021 6.43 AM IST

തിയേറ്റർ സിനിമയില്ലാതെ 200 ദിവസം

theater-

പാലക്കാട്: മലയാളികളുടെ തിയേറ്റർ ആരവങ്ങൾക്ക് തിരശീല വീണിട്ട് ഇന്നേക്ക് 200 ദിവസം. ഓണം, വിഷു, ഈസ്റ്റ‌ർ, റംസാൻ, ദീപാവലി തുടങ്ങി കോടികൾ വാരേണ്ട സീസണുകളെയെല്ലാം കൊവിഡ് എട്ടുനിലയിൽ പൊട്ടിച്ചതോടെ പെട്ടിയിലായത് തിയേറ്റർ ഉടമകളുടെ ബിഗ് ബഡ്ജറ്റ് പ്രതീക്ഷയും സ്വപ്നങ്ങളുമാണ്. രാജ്യത്ത് സിനിമാ ചിത്രീകരണം കൊവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്നുണ്ടെങ്കിലും സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിലടക്കം റിലീസിംഗ് അനിശ്ചിതത്വം തുടരുകയാണ്.

മാർച്ച് 10നാണ് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ അടച്ചത്. പ്രദർശനം നടത്തുന്നില്ലെങ്കിലും വൈദ്യുതി ചാർജ്, മെയിന്റനൻസ്, തൊഴിലാളികളുടെ കൂലി എന്നിങ്ങനെ ഒന്നരലക്ഷം രൂപയോളം പ്രതിമാസം ചെലവുണ്ട്. സ്ഥിതി തുടർന്നാൽ സാമ്പത്തിക ബാദ്ധ്യതയാൽ പിടിച്ചുനിൽക്കാനാവില്ലെന്ന് ഉടമകൾ പറയുന്നു.

ജില്ലയിൽ കൂടുതലും എ.സി തിയേറ്ററുകളാണ്. മൂന്നുദിവസം കൂടുമ്പോൾ വൃത്തിയാക്കണം. രണ്ടുദിവസത്തിലൊരിക്കൽ പ്രദർശനം നടത്തണം. അല്ലെങ്കിൽ തിയ്യേറ്റർ തുറക്കാൻ അനുമതി ലഭിക്കുമ്പോൾ യന്ത്രങ്ങൾ കേടാവും. അത് വലിയ സാമ്പത്തിക ബാദ്ധ്യയുണ്ടാക്കും.

രാജ്യം അഞ്ചാം അൺലോക്കിലേക്ക് കടന്നപ്പോൾ പാർക്കുകൾക്കും ജിംനേഷ്യങ്ങൾക്കും തുറക്കാൻ അനുമതി നൽകിയപ്പോഴും തിയേറ്ററുകളുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തിൽ സർക്കാർ മൊറട്ടോറിയം നീട്ടിനൽകണമമെന്നാണ് ഉടമകൾ ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്തയച്ചിട്ടുണ്ട്.

നേട്ടമില്ലാതെ ഓൺലൈൻ റിലീസ്

  • മോഹൻലാലിന്റെ 'കുഞ്ഞാലിമരയ്ക്കാർ', വിജയുടെ 'മാസ്റ്റർ', മമ്മൂട്ടിയുടെ 'വൺ' തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് തിയേറ്റർ ഓപ്പണിംഗിനായി കാത്തിരിക്കുന്നത്.
  • കൊവിഡ് പ്രതിസന്ധി മറികടക്കാൻ ചില ചിത്രങ്ങൾ ഓൺലൈൻ റിലീസിംഗ് നടത്തിയെങ്കിലും കാര്യമായ നേട്ടം കൈവരിക്കാനായില്ല.
  • ജ്യോതികയുടെ 'പൊന്മകൾ വന്താൾ', ബോളിവുഡ് ചിത്രം 'ഗുലാബോ സിതാബോ', ജയസൂര്യ ചിത്രം 'സൂഫിയും സുജാതയും' കീർത്തി സുരേഷ് പ്രധാന വേഷത്തിലെത്തിയ 'പെൻഗ്വിൻ' എന്നിവയാണ് ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ പ്രേക്ഷകരിലെത്തിയത്.
  • ചരിത്രത്തിൽ ആദ്യമായി ടെലിവിഷൻ റിലീസിന് ഓണക്കാലം സാക്ഷിയായി.
  • ടൊവിനോ ചിത്രം 'കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്' ആണ് ഓണത്തിന് ടെലിവിഷനിലൂടെ മലയാളികൾ കണ്ടത്.
  • ഇനിയെന്ന് തിയേറ്ററുകൾ തുറക്കുമെന്നറിയാതെ നീണ്ട കാത്തിരുപ്പിലാണ് ഓരോ സിനിമാ പ്രേമിയും.
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.