കണ്ണൂർ: ജില്ലയിൽ 406 പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. 351 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ആറു പേർ വിദേശത്തു നിന്നും 29 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും 20 പേർ ആരോഗ്യ പ്രവർത്തകരുമാണ്.
ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 9036 ആയി. ഇന്നലെ രോഗമുക്തി നേടി 426 പേർ ഉൾപ്പെടെ രോഗം ഭേദമായവരുടെ എണ്ണം 5721 ആയി. നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളിൽ 1970 പേർ വീടുകളിലും ബാക്കി 864 പേർ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമായാണ് ചികിത്സയിൽ കഴിയുന്നത്.
നിലവിൽ നിരീക്ഷണത്തിലുള്ളത് 14478 പേരാണ്. ഇവരിൽ വീടുകളിൽ 13,386 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ നിന്ന് ഇതുവരെ 1,13,463 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1,12,780 എണ്ണത്തിന്റെ ഫലം വന്നു. 683 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
63 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണിൽ
ജില്ലയിൽ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 63 തദ്ദേശ സ്ഥാപന വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഇവയിൽ സമ്പർക്കം വഴി രോഗബാധയുണ്ടായ അഞ്ചരക്കണ്ടി 11, 14, 15, ആറളം 3, ചപ്പാരപ്പടവ് 11, ചെമ്പിലോട് 4, ചെങ്ങളായി 7, ചെറുതാഴം 9, 16, ചിറ്റാരിപ്പറമ്പ 9, ചൊക്ലി 10, 15, 16, 17, ധർമ്മടം 13, എരഞ്ഞോളി 5, ഏഴോം 4, 10, ഇരിക്കൂർ 7, 9, ഇരിട്ടി നഗരസഭ 26, കൂത്തുപറമ്പ് നഗരസഭ 8, 12, 13, കോട്ടയം മലബാർ 5, 6, കുറുമാത്തൂർ 6, മാങ്ങാട്ടിടം 10, മട്ടന്നൂർ നഗരസഭ 21, മുണ്ടേരി 19, 20, മുഴക്കുന്ന് 2, മുഴപ്പിലങ്ങാട് 5, 12, നടുവിൽ 4, പടിയൂർ കല്ല്യാട് 5, പന്ന്യന്നൂർ 8, പാനൂർ നഗരസഭ 11, 29, 32, 33, പാപ്പിനിശ്ശേരി 2, പട്ടുവം 9, പാട്യം 11, പായം 5, പയ്യന്നൂർ നഗരസഭ 35, 38, പയ്യാവൂർ 5, 7, പിണറായി 3, തലശ്ശേരി നഗരസഭ 2, 4, 15, തളിപ്പറമ്പ് നഗരസഭ 21, 28, തില്ലങ്കേരി 9, ഉളിക്കൽ 6 എന്നീ വാർഡുകൾ പൂർണമായി അടച്ചിടും.