കാസർകോട് : ജില്ലയിൽ 300 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 283 പേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 8 പേർക്കും വിദേശത്ത് നിന്നെത്തിയ 9 പേർക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 167 പേർക്കാണ് ഇന്നലെ കൊവിഡ് നെഗറ്റീവായത്,
വീടുകളിൽ 3046 പേരും സ്ഥാപനങ്ങളിൽ 920 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 3966 പേരാണ്. പുതിയതായി 245 പേരെ കൂടി നിരീക്ഷണത്തിലാക്കി.
9147 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 682 പേർ വിദേശത്ത് നിന്നെത്തിയവരും 513 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 7952 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 7171 പേർക്ക് കൊവിഡ് നെഗറ്റീവായി. കൊവിഡ് ബാധിച്ച് മരണപ്പെട്ടവർ 70 ആയി. നിലവിൽ 1906 പേരാണ് ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളത്. ഇതിൽ 903 പേർ വീടുകളിലാണ് ചികിത്സയിൽ കഴിയുന്നത്.