ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ വിവാദ കർഷക ബില്ലുകൾക്കെതിരെ, വിവിധ കർഷക സംഘടനകളുടെ ദേശീയ കൂട്ടായ്മയായ അഖിലേന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി ഇന്ന് രാജ്യവ്യാപകമായി ബന്തും പ്രതിഷേധ സമരങ്ങളും സംഘടിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിൽ ട്രെയിൻ തടയൽ, റോഡ് ഉപരോധം, ഗ്രാമീണബന്ദ് എന്നിവ നടക്കും.
സമരത്തിന് സി.പി.എം, സി.പി.ഐ, സി.പി.ഐ എം.എൽ–ലിബറേഷൻ, ഫോർവേഡ് ബ്ലോക്ക്, ആർ.എസ്.പി എന്നീ ഇടതുപാർട്ടികളുടെയും വിവിധ പ്രതിപക്ഷ പാർട്ടികളുടെയും പിന്തുണയുണ്ട്. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി തുടങ്ങി 10 തൊഴിലാളി യൂണിയനുകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടതുപക്ഷ സംഘടനയായ കിസാൻ സഭ ഉൾപ്പെടെ 150 ഓളം കർഷക സംഘടനകളുടെ കൂട്ടായ്മയാണ് കിസാൻ സംഘർഷ് കോഓർഡിനേഷൻ കമ്മിറ്റി.