എഴുകോൺ : സാമ്പത്തിക ഇടപാടിനെ തുടർന്നുള്ള തർക്കത്തിൽ ദമ്പതികളെ വീട്ടിൽ കയറി മർദ്ദിച്ച കേസിലെ പ്രതികളെ എഴുകോൺ പൊലീസ് പിടികൂടി. നെടുമൺകാവ് ഏറ്റുവായ്കോട് സുനിൽ ഭവനത്തിൽ സുനിൽ (27) മണിയൻ (54) എന്നിവരെയാണ് എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തത്. കരീപ്ര ഏറ്റുവായ്കോട് ലക്ഷംവീട് കോളനിയിലെ ബിജു ഭവനത്തിൽ സജികുമാറിനേയും ഭാര്യയേയും വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. എഴുകോൺ സി.ഐ ശിവപ്രകാശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.