പത്തനംതിട്ട:വോളിബോൾ കളിക്കാരിയായ പതിനെട്ടുകാരിയെ പരിശീലകൻ പീഡിപ്പിച്ചതായി പരാതി. കൊടുമൺ അങ്ങാടിക്കൽ സ്വദേശിനിയാണ് പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരിശീലകനായ കൊടുമൺ സ്വദേശി പ്രമോദിനെ (36)നെതിരെ കേസെടുത്തു. കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം പരിശീലനം കഴിഞ്ഞ് തന്റെ മൊബൈൽ ഫോൺ വാങ്ങി പോയ പ്രമോദിനോട് അത് തിരികെ വാങ്ങാൻ ചെന്നപ്പോൾ ആളൊഴിഞ്ഞ റബർ തോട്ടത്തിൽ വച്ച് പീഡിപ്പിച്ചതായാണ് പരാതി.