ബംഗളൂരു: കന്നഡ ലഹരിമരുന്ന് കേസിൽ പണം വാങ്ങി വിവരം ചോർത്തിയതിന്
ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ഉൾപ്പെടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
കേസിലെ പ്രതികൾക്ക് സുപ്രധാന അന്വേഷണവിവരങ്ങൾ ചോർത്തി നൽകിയതായി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണിത്.
എ.സി.പി എം.ആർ മുദാവി, ഹെഡ് കോൺസ്റ്റബിൾ മല്ലികാർജ്ജുൻ എന്നിവർക്കെതിരെയാണ് നടപടി.
'എ.സി.പി വിശ്വാസവഞ്ചനയും അധികാരദുർവിനിയോഗവും നടത്തിയതായി"
സി.സി.ബി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അന്വേഷണസംഘത്തിൽ അംഗങ്ങളല്ലാത്ത ഉദ്യോഗസ്ഥർ കേസിലെ പ്രതികൾക്ക് സുപ്രധാന വിവരങ്ങൾ ചോർത്തി നൽകിയതായി സൂചന ലഭിച്ചതിനെ തുടർന്നാണ് ആഭ്യന്തര അന്വേഷണം നടത്തിയത്. പ്രതികളുമായി അടുപ്പമുള്ളവർക്കാണ് ഇവർ വിവരം ചോർത്തി നൽകിയത്. ഇതിനായി പണം കൈപറ്റിയതായും കണ്ടെത്തിയെന്ന് ജോയിന്റ് കമ്മിഷണർ വ്യക്തമാക്കി.