SignIn
Kerala Kaumudi Online
Saturday, 27 February 2021 10.15 PM IST

കോന്നി മെഡിക്കൽ കോളേജ് : 338.5 കോടിയുടെ പദ്ധതി കിഫ്ബിക്ക് സമർപ്പിക്കും

ko


പത്തനംതിട്ട : കോന്നി ഗവ.. മെഡിക്കൽ കോളേജിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള പദ്ധതി ഒക്‌ടോബറിൽ ചേരുന്ന കിഫ്ബി ബോർഡിന്റെ പരിഗണനയ്ക്കായി സമർപ്പിക്കാൻ മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ തീരുമാനമായതായി അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. 338.5 കോടി രൂപയുടെ പദ്ധതിയാണ് രണ്ടാംഘട്ടത്തിനായി തയ്യാറാക്കിയിരിക്കുന്നത്.
കിഫ്ബി ബോർഡിൽ സമർപ്പിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കും. രണ്ടാംഘട്ട അനുമതി ലഭിച്ചാൽ മാത്രമേ കിടത്തിച്ചികിത്സ ആരംഭിക്കാൻ കഴിയു. ഒന്നാംഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ആശുപത്രി കെട്ടിടത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള 87 കോടി രൂപ രണ്ടാംഘട്ട പദ്ധതിയിലൂടെ അനുവദിക്കേണ്ടതുണ്ട്.


മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയിൽ മെഡിക്കൽ കോളേജ് പ്രവർത്തനമാരംഭിക്കാനുള്ള അപേക്ഷ തയ്യാറാക്കി സമർപ്പിക്കുന്നതിന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തിയതായി മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ.എ.റംലാബീബി യോഗത്തിൽ പറഞ്ഞു. 50 സീറ്റിനുള്ള അനുമതിയാണ് തേടുന്നത്. അനുമതി ലഭ്യമായാൽ അടുത്ത അദ്ധ്യയന വർഷം ക്ലാസ് ആരംഭിക്കാൻ കഴിയും.
പുതിയ കെട്ടിടംകൂടി നിർമ്മിക്കുന്നതോടെ 500 കിടക്കകളുള്ള മെഡിക്കൽ കോളേജായി കോന്നി മാറും. മെഡിക്കൽ കോളേജിലേക്കുള്ള റോഡുകൾ നിർമ്മിക്കാൻ വസ്തു ഏറ്റെടുക്കാൻ ആവശ്യമായ ഫണ്ട് ഉടൻ അനുവദിക്കാൻ ഗവൺമെന്റിൽ ഇടപെടാനും തീരുമാനമായി. മെഡിക്കൽ കോളേജിൽ ഒഴിവുള്ള തസ്തികകളിൽ അടിയന്തരമായി നിയമനം നടത്താൻ ഡിഎംഇയെ മന്ത്രി ചുമതലപ്പെടുത്തി.
മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ. എ. റംലാബീവി, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

രണ്ടാംഘട്ട പദ്ധതിയിൽ

  • 200 കിടക്കകളുള്ള ആറു നില ആശുപത്രി കെട്ടിടം,
  • 11 നിലകളുള്ള ക്വാർട്ടേഴ്‌സ് ഫ്‌ളാറ്റ്,
  • ആറുനിലയുള്ള പെൺകുട്ടികളുടെ ഹോസ്റ്റൽ,
  • അഞ്ചുനിലയുള്ള ആൺകുട്ടികളുടെ ഹോസ്റ്റൽ
  • രണ്ടുനിലയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്
  • ലോൺട്രി, മോർച്ചറി, ഓഡിറ്റോറിയം
  • കാമ്പസിനുള്ളിലെ റോഡുകൾ .

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.