SignIn
Kerala Kaumudi Online
Tuesday, 02 March 2021 5.26 PM IST

എൻജിനീയറിംഗ് പ്രവേശനപരീക്ഷയിൽ കെ.എസ്. വരുണിന് ഒന്നാം റാങ്ക്

varun
കെ..എസ് വരുൺ

ആദ്യപത്ത് റാങ്കിൽ ഒൻപതും ആൺകുട്ടികൾക്ക്

തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ ആദ്യ പത്ത് റാങ്കുകളിൽ ഒൻപതും ആൺകുട്ടികൾ കരസ്ഥമാക്കി. കോട്ടയം അബാദ് റോയൽ ഗാർഡൻസ് ഫ്ളാറ്റ് 7 എച്ചിൽ കെ.എസ്. വരുണിനാണ് ഒന്നാം റാങ്ക് (മാർക്ക് 600ൽ 593.6776).

കോട്ടയം തെള്ളകം സ്വദേശിയും ഏരിയസ് ഗ്രൂപ്പ് ഡയറക്ടറുമായ ഷിബുരാജിന്റെയും എം.ജി.യൂണി. അസിസ്റ്റന്റ് സെക്‌ഷൻ ഓഫീസർ ബിന്ദുവിന്റെയും മകനാണ്.

കണ്ണൂർ മാതമംഗലം കണ്ടന്താർ ഗോകുലത്തിൽ ടി.കെ. ഗോകുൽ ഗോവിന്ദിനാണ് രണ്ടാം റാങ്ക് (591.9297).റെയിഡ് കോ കേരള ലിമിറ്റഡിലെ ജീവനക്കാരനായ ടി.കെ. ഗോവിന്ദന്റെയും രാമമംഗലം ഗവ. ഹൈസ്കൂളിലെ അദ്ധ്യാപികയായ എം.കെ. സുപ്രിയയുടെയും മകനാണ്.

കൊണ്ടോട്ടി കൊട്ടക്കര പി.പി.എം ഹൈസ്കൂൾ അദ്ധ്യാപകൻ മലപ്പുറം നെടിയിരിപ്പ് മുസ്ളിയാരങ്ങാടി തയ്യിൽ ഹൗസിൽ പി.ജമാലുദ്ദീന്റെയും വി. ഹഫ്സത്തിന്റെയും മകൻ പി.നിയോസ് മോനാണ് മൂന്നാം റാങ്ക്. (585.4389)

കൊല്ലം വെട്ടിലത്താഴം ഡീസന്റ് ജംഗ്ഷൻ മേലേമഠത്തിൽ ആദിത്യ ബൈജു നാലാം റാങ്കും നേടി. കെ.എസ്. ഇ.ബി എക്സിക്യൂട്ടീവ് എൻജിനിയർ ആർ. ബൈജുവിന്റെയും ഡോ.നിഷ എസ്. പിള്ളയുടെയും മകനാണ്.

എ​സ്.​സി.​ ​വി​ഭാ​ഗ​ത്തിൽ എം.​ജെ.​ ​ജ​ഗ​ന് ​ഒ​ന്നാം​ ​റാ​ങ്ക്

​എ​ൻ​ജി​നീ​യ​റിം​ഗ് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യി​ൽ​ ​എ​സ്.​സി​ ​വി​ഭാ​ഗ​ത്തി​ൽ​ ​കൊ​ട്ടാ​ര​ക്ക​ര​ ​നീ​ലേ​ശ്വ​രം​ ​സാ​യ് ​വി​ഹാ​റി​ൽ​ ​എം.​ജെ​ ​ജ​ഗ​ൻ​ ​ഒ​ന്നാം​ ​റാ​ങ്കും​ ​ക​ണ്ണൂ​ർ​ ​ഡി​ഫ​ൻ​സ് ​സി​വി​ലി​യ​ൻ​ ​ഹെ​ഡ് ​ക്വാ​ർ​ട്ടേ​ഴ്സി​ൽ​ ​നീ​മ​ ​പി.​ ​മ​ണി​ക​ണ്ഠ​ൻ​ ​ര​ണ്ടാം​ ​റാ​ങ്കും​ ​നേ​ടി.​ ​എ​സ്.​ടി​ ​വി​ഭാ​ഗ​ത്തി​ൽ​ ​കോ​ട്ട​യം​ ​മേ​ലേ​ക്കാ​വ് ​മ​റ്റം​ ​കു​ന്നും​പു​റ​ത്ത് ​ഹൗ​സി​ൽ​ ​അ​ശ്വി​ൻ​ ​സാം​ ​ജോ​സ​ഫ് ​ഒ​ന്നാം​ ​റാ​ങ്കും​ ​കാ​സ​ർ​കോ​ട് ​ഗു​രു​ന​ഗ​ർ​ ​പ്ര​സാ​ദ് ​നി​ല​യ​ത്തി​ൽ​ ​ബി.​ ​പ​വ​നി​ത​ ​ര​ണ്ടാം​ ​റാ​ങ്കും​ ​നേ​ടി.

ഫാർമസി

ഫാർമസിയിൽ തൃശൂർ ചൊവ്വന്നൂർ കൊടുവായൂർ പണ്ടിയാറ്റ് ഹൗസിൽ അക്ഷയ് കെ.മുരളീധരൻ ഒന്നാം റാങ്കും കാസർകോട് പരപ്പ മൺകോട്ടയിൽ ജോയൽ ജയിംസ് രണ്ടാം റാങ്കും നേടി. മന്ത്രി കെ.ടി.ജലീൽ ഓൺലൈനിലൂടെയാണ് ഫലം പ്രഖ്യാപിച്ചത്.

ഓ​പ്ഷ​ൻ​ 29​ ​മു​തൽ

  • ഈ​ ​മാ​സം​ 29​ ​മു​ത​ൽ​ ​ഓ​പ്ഷ​ൻ​ ​സ​മ​ർ​പ്പി​ക്കാം.
  • ഒ​രാ​ഴ്ച​ ​ക​ഴി​ഞ്ഞ് ​അ​ലോ​ട്ട്മെ​ന്റ് ​തു​ട​ങ്ങും.
  • ഈ​ ​വ​ർ​ഷം​ 27​ ​പു​തി​യ​ ​കോ​ഴ്സു​കൾ
  • ആ​ളി​ല്ലാ​ത്ത​ ​കോ​ഴ്സു​ക​ൾ​ ​റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KEAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.