SignIn
Kerala Kaumudi Online
Friday, 26 February 2021 9.19 PM IST

474 പേർക്ക് കൊവിഡ്

covid

  • രോഗികൾ 10,000 കടന്നു

തൃശൂർ: 474 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. 327 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,428 ആണ്. തൃശൂർ സ്വദേശികളായ 108 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 10,191 ആണ്. 6,655 പേർ രോഗമുക്തരായി. സമ്പർക്കം വഴി 469 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 9 പേരുടെ രോഗ ഉറവിടം അറിയില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ നാല് പേർക്കും വിദേശത്ത് നിന്ന് വന്ന ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസിന് മുകളിലുള്ള 31 പുരുഷന്മാരും 26 സ്ത്രീകളും 10 വയസിന് താഴെയുള്ള 23 ആൺകുട്ടികളും 15 പെൺകുട്ടികളുമുണ്ട്. വീടുകളിൽ കഴിയുന്ന രോഗബാധിതർ 1036 ആണ്. 9,256 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

സമ്പർക്ക ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ

ഡെസി കൂപ്പ കുട്ടനെല്ലൂർ ക്ലസ്റ്റർ 5

ഇഷാര ഗോൾഡ് തൃപ്രയാർ ക്ലസ്റ്റർ 5

ജി.എച്ച് തൃശൂർ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1

ഒല്ലൂർ യൂണിയൻ ക്ലസ്റ്റർ 1

ടി.ടി ദേവസി, വാടാനപ്പിള്ളി ജ്വല്ലറി ക്ലസ്റ്റർ 1

മറ്റ് സമ്പർക്ക കേസുകൾ 434

ആരോഗ്യ പ്രവർത്തകർ 11

ഫ്രണ്ട്‌ലൈൻ വർക്കർ 2

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.