ആറളം, മലബാർ വന്യജീവി സങ്കേതം കരട് വിജ്ഞാപനം
മലയാളത്തിൽ ഇറക്കണം
കൊച്ചി : ആറളം, മലബാർ വന്യ ജീവി സങ്കേതങ്ങളെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്ന കേന്ദ്ര സർക്കാരിന്റെ കരടു വിജ്ഞാപനം എത്രയും വേഗം മലയാളത്തിലിറക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനു നിർദ്ദേശം നൽകി. എതിർപ്പ് അറിയിക്കാൻ 60 ദിവസം സമയം നൽകണമെന്നും സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇംഗ്ളീഷിലും ഹിന്ദിയിലുമായി പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനം മനസിലാക്കാൻ കഴിയുന്നില്ലെന്നും ഇത് മലയാളത്തിലാക്കാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി ജോസ് മാനാംകുഴി, മനോജ് സെബാസ്റ്റ്യൻ തുടങ്ങിയവർ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
ആറളത്തിൽ പരാതി ബോധിപ്പിക്കാനുള്ള അവസാന തീയതി സെപ്തംബർ 20ഉം മലബാറിൽ ഒക്ടോബർ അഞ്ചിനുമാണ്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇരുകൂട്ടർക്കും 60 ദിവസം കൂടി സമയം ലഭിക്കും.