തിരുവനന്തപുരം : ഐക്യരാഷ്ട്രസഭയുടെ ജീവിതശൈലി രോഗനിയന്ത്രണത്തിനുള്ള അവാർഡ് കേരളത്തിന് ലഭിച്ചു. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസാണ് യു.എൻ ചാനലിലൂടെ അവാർഡ് പ്രഖ്യാപിച്ചത്. 2020ൽ അവാർഡിനായി ഏഴ് രാജ്യങ്ങളിൽ നിന്നുള്ള സംസ്ഥാനങ്ങളെയാണ് തിരഞ്ഞെടുത്തത്. ആരോഗ്യമേഖലയിൽ കേരളം ചെയ്യുന്ന വിശ്രമമില്ലാത്ത സേവനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വലിയൊരു അംഗീകാരം നേടാൻ പ്രയത്നിച്ച എല്ലാ ആരോഗ്യപ്രവർത്തകരെയും മന്ത്രി അഭിനന്ദിച്ചു.