SignIn
Kerala Kaumudi Online
Thursday, 04 March 2021 3.38 AM IST

ഇന്ത്യയോട് വിട പറഞ്ഞ് ഹാർലി ഡേവിഡ്‌സൺ

harley

ന്യൂഡൽഹി: അമേരിക്കൻ അത്യാഡബംര മോട്ടോർസൈക്കിൾ ബ്രാൻഡായ ഹാർലി-ഡേവിഡ്‌സൺ ഇന്ത്യയിലെ ഉത്‌പാദനവും വില്പനയും നിറുത്തുന്നു. 2009ൽ ഇന്ത്യയിൽ എത്തുകയും 2010ൽ ആദ്യ ഷോറൂം തുറക്കുകയും ചെയ്‌ത ഹാർലി,​ ആഗോളതലത്തിൽ നേരിട്ട കനത്ത വില്പനനഷ്‌ടത്തെ തുടർന്ന് പ്രവർത്തന പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് ഇന്ത്യയുൾപ്പെടെ ഏതാനും രാജ്യങ്ങളുടെ പടിയിറങ്ങുന്നത്.

'ദി റിവിയർ" എന്ന പുനഃക്രമീകരണത്തിന്റെ ഭാഗമായി മൊത്തം 16.9 കോടി ഡോളറിന്റെ ചെലവ് കമ്പനി പ്രതീക്ഷിക്കുന്നു. മാതൃരാജ്യമായ അമേരിക്ക ഉൾപ്പെടെ ലാഭകരമായ വിപണികളിൽ മാത്രമായിരിക്കും ഇനി ശ്രദ്ധ. മൊത്തം വില്പനയുടെ അഞ്ചുശതമാനത്തിൽ താഴെ മാത്രം പങ്കുവഹിക്കുന്ന ഇന്ത്യയിൽ 70 ജീവനക്കാരെ പിരിച്ചുവിടും. നിലവിലെ ഉപഭോക്താക്കൾക്ക് കരാർ തീരുംവരെ വില്പനാനന്തര സേവനം നൽകും.

ഇന്ത്യയിൽ 30ഓളം ഷോറൂമുകളുള്ള കമ്പനി ഈവർഷം ഏപ്രിൽ-ജൂണിൽ വിറ്റഴിച്ചത് 100ഓളം യൂണിറ്റുകൾ മാത്രമാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, HARLEY DAVIDSON, CRUISER
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.