SignIn
Kerala Kaumudi Online
Monday, 01 March 2021 10.18 PM IST

ചൂണ്ടയിടുന്നതിനിടെ ബന്ധുക്കൾ മുങ്ങി മരിച്ചു

drowning-
ബെനഡിക്ട് , വിമൽരാജ്

ആലപ്പുഴ: പമ്പയാറ്റിൽ ചൂണ്ടയിടുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവും സഹോദരപുത്രനും മുങ്ങി മരിച്ചു. ആലപ്പുഴ വഴിച്ചേരി സെന്റ് ജോസഫ് സ്ട്രീറ്റ് വിമൽ ഭവനത്തിൽ വിമൽ രാജ് (38), സഹോദരൻ ബെഞ്ചമിന്റെ മകൻ ബെനഡിക്ട് (16) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 11മണിയോടെ നെടുമുടി പാലത്തിന് തെക്ക് മണിമലമുക്ക് പാലത്തിന് എതിർവശത്തായിരുന്നു അപകടം. വിമൽരാജിന്റെ ഭാര്യാ സഹോദരി സ്മിതയുടെ വീട്ടിൽ എത്തിയതായിരുന്നു ഇരുവരും. ഇവിടെ എത്തുമ്പോൾ ചൂണ്ടയിടുക പതിവാണ്. ഇന്നലെ ചൂണ്ട എറിയുന്നതിനിടെ പ്ളാസ്റ്റിക് ചരട് വെള്ളത്തിൽ വീണു. ഇത് എടുക്കാൻ ഇറങ്ങിയ ബെനഡിക്ട് ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷിക്കാൻ ഇറങ്ങിയ വിമൽ രാജും വെള്ളത്തിൽ താഴ്ന്നു. ഇത് കണ്ട് പ്രദേശവാസികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും, ഇരുവരും കയത്തിൽ താഴ്ന്നു പോയി. പിന്നീട് ആലപ്പുഴയിൽ നിന്ന് ഫയർഫോഴ്സിന്റെ സ്കൂബ ഡൈവേഴ്സ് എത്തി നടത്തിയ തിരച്ചിലിൽ ഉച്ചക്ക് ഒരുമണിയോടെ ബെനഡിക്ടിന്റെയും തുടർന്ന് വിമൽ രാജിന്റെയും മൃതദേഹം കണ്ടെത്തി. ഫാത്തിമയാണ് ബെനഡിക്ടിന്റെ അമ്മ. സഹോദരി :ഐശ്വര്യ. വിമലിന്റെ ഭാര്യ ബിൻസി. മക്കൾ: കെവിൻ, അന്ന.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DEATH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.