കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിലുൾപ്പെടെ ഗ്രാമ -നഗര വ്യത്യാസമില്ലാതെ കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള ജില്ലയായി കോഴിക്കോട് മാറി. 883 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 811 പേരാണ് രോഗികളായത്. 40 പേരുടെ ഉറവിടം വ്യക്തമല്ല. 19 ആരോഗ്യ പ്രവർത്തകർ കൊവിഡ് ബാധിതരായി. വിദേശത്ത് നിന്നെത്തിയ നാലുപേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 28 പേർക്കും പോസിറ്റീവായി. 4721കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്.
വിദേശം- 4
ഫറോക്ക് -2, നാദാപുരം -1, തൂണേരി- 1
അന്യസംസ്ഥാനം- 28
കോർപ്പറേഷൻ -5, ബാലുശ്ശേരി -1, കാരശ്ശേരി -10, കോട്ടൂർ- 3, മുക്കം- 1, തിരുവമ്പാടി- 8
ഉറവിടം വ്യക്തമല്ലാത്തത്- 40
കോഴിക്കോട് കോർപ്പറേഷൻ -14, ബാലുശ്ശേരി 1, ഏറാമല -1, കിഴക്കോത്ത് -2, കൂത്താളി -1, കുന്ദമംഗലം -1, കുരുവട്ടുർ -1, ഒളവണ്ണ -6, ഓമശ്ശേരി- 1, താമരശ്ശേരി- 4, തിക്കോടി -4, വടകര -2, വില്ല്യാപ്പള്ളി -2.
സമ്പർക്കം- 811
കോഴിക്കോട് കോർപ്പറേഷൻ -414 (അരക്കിണർ, മാറാട്, മേലത്തൂർ, തിരുവണ്ണൂർ, കല്ലായി, നടുവട്ടം, കുറ്റിച്ചിറ, കുണ്ടുങ്ങൽ, മീഞ്ചന്ത, വെള്ളയിൽ, പയ്യാനക്കൽ, പുതിയകടവ്, കിണാശ്ശേരി, കുറ്റിയിൽതാഴം, എരഞ്ഞിക്കൽ, ചക്കുംകടവ്, ചേവരമ്പലം, വെസ്റ്റ്ഹിൽ, കുതിരവട്ടം, തൊണ്ടയാട്, പുതിയാപ്പ, പൊക്കുന്ന്, പന്നിയങ്കര, കോവിലകം, വേങ്ങേരി, നെല്ലിക്കോട്, പുതിയകടവ്, കാരപ്പറമ്പ് , തടമ്പാട്ട് താഴം, പുത്തൂർ, മലാപ്പറമ്പ്, കുറ്റിയിൽത്താഴം, എരഞ്ഞിപ്പാലം), ബാലുശ്ശേരി -10, ചക്കിട്ടപ്പാറ -3, ചെക്യാട് -7 , എടച്ചേരി- 20, ഏറാമല- 8, കാക്കൂർ- 1, കട്ടിപ്പാറ- 8, കാവിലുംപാറ -1
കായക്കൊടി -6, കൂടരഞ്ഞി -2, കൂരാച്ചുണ്ട്- 1, കൂത്താളി- 4, കോട്ടുർ -30, കൊയിലാണ്ടി -1, കുന്നുമ്മൽ -1, മടവൂർ- 8, മണിയൂർ -1, മാവൂർ- 1, താമരശ്ശേരി -11, കക്കോടി -6, പനങ്ങാട് -3, ചോറോട് -3, ഉളളിയേരി- 1, കിഴക്കോത്ത് -2, മുക്കം -12, നാദാപുരം -9, നൊച്ചാട് -4, രാമനാട്ടുകര- 10, കുന്ദമംഗലം -3, പെരുവയൽ -4, ഒളവണ്ണ- 25 , പുതുപ്പാടി -10, ഫറോക്ക് -16, അത്തോളി- 4, ഉണ്ണികുളം- 12, വടകര- 7, ചങ്ങരോത്ത് -5, ചെറുവണ്ണൂർ -2, കൊടുവളളി- 47, മേപ്പയ്യൂർ- 4, കുരുവട്ടുർ- 2, ചേളൂർ- 3 , നടുവണ്ണൂർ- 4, നന്മണ്ട- 1, ചെങ്ങോട്ട്കാവ് -5, ചേമഞ്ചേരി -3, പെരുമണ്ണ -3, പേരാമ്പ്ര -3, തലക്കുളത്തൂർ- 17, തിക്കോടി -2, തിരുവളളൂർ -16, തിരുവമ്പാടി -1,തൂണേരി-2,-തുറയൂർ- 1, വേളം -4, കുറ്റ്യാടി -1, വാണിമേൽ- 1, വില്ല്യാപ്പള്ളി -11, പുറമേരി -1, മലപ്പുറം- 1, മാഹിസ്വദേശി -1, തമിഴ്നാട് സ്വദേശി -1.
308 പേർക്ക് രോഗമുക്തി; 1,137പേർ കൂടി നിരീക്ഷണത്തിൽ
ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 308 പേർ കൂടി രോഗമുക്തി നേടി. പുതുതായി വന്ന 1,137 പേർ ഉൾപ്പെടെ ജില്ലയിൽ 22,046 പേർ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ ഇതുവരെ 101,301 പേർ നിരീക്ഷണം പൂർത്തിയാക്കി. 3,337 പേർ ആണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇന്നലെ 6,150 സ്രവസാംപിൾ പരിശോധനയ്ക്ക് അയച്ചു. 3,17,913 സ്രവസാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3,15,532 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതിൽ 3,02,618 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 2,381 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ജില്ലയിൽ ഇന്ന് വന്ന 193 പേർ ഉൾപ്പെടെ ആകെ 3,883 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 623 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയർ സെന്ററുകളിലും 3,197 പേർ വീടുകളിലും 63 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇതുവരെ 37,993 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 15 പേർ ഗർഭിണികളാണ്.