436 പേർക്ക് സമ്പർക്കത്തിലൂടെ
കൊല്ലം: ജില്ലയിൽ ഇന്ന് 440 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 4 പേർ ഇതിലുൾപ്പെടുന്നു. ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പടെ 436 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിൽ ഇന്ന് 195 പേർ രോഗമുക്തി നേടി. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3641 ആയി. ആലപ്പാട് പണ്ടാരതുരുത്ത്, അഴീക്കൽ, ചെറിയഴീക്കൽ, സ്രായിക്കാട്, ഇളമ്പള്ളൂർ ആലുംമൂട്, എഴുകോൺ ആറുമുറിക്കട, കരുനാഗപ്പളളി നമ്പരുവികാല, പട. നോർത്ത്, കുണ്ടറ ആൽത്തറമുകൾ, കുലശേഖരപുരം ആദിനാട് നോർത്ത്, ആദിനാട് സൗത്ത്, കുലശേഖരപുരം കടത്തൂർ, കാവനാട്, അയത്തിൽ ഉല്ലാസ് നഗർ, ഇരവിപുരം തെക്കുംഭാഗം ഐശ്വര്യ നഗർ, കാവനാട് കന്നിമേൽചേരി, കുരീപ്പുഴ, മതിലിൽ, മരുത്തടി ഒഴുക്കുതോട്, ശക്തികുളങ്ങര, തൃക്കരുവ അഷ്ടമുടി, കാഞ്ഞാവെളി, കണ്ണനല്ലൂർ, തഴുത്തല പി.കെ.വി ജംഗ്ഷൻ, പേരയം, മുഖത്തല, മൈലാപ്പൂർ, തെക്കുംഭാഗം, തേവക്കര കോയിവിള, നീണ്ടകര പുത്തൻതുറ, നെടുമ്പന കുളപ്പാടം, പത്തനാപുരം പള്ളിമുക്ക്, പനയം, പന്മന, പെരിനാട് ഇടവട്ടം, പോരുവഴി കമ്പലടി, മൈനാഗപ്പള്ളി വയലിൽക്കട, മൈലം ഇഞ്ചക്കാട്, ശാസ്താംകോട്ട മുതുപിലാക്കാട്, ശൂരനാട് നോർത്ത്, ആനയടി എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.