SignIn
Kerala Kaumudi Online
Thursday, 29 October 2020 1.52 PM IST

ആശങ്കയേറുന്നു, ലോകത്ത് 3.23 കോടി കൊവിഡ് ബാധിതർ, 987,065 മരണം

covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 32,394,982 ആയി ഉയർന്നു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇതുവരെ 987,065 പേരാണ് മരണമടഞ്ഞത്.23,904,772 പേർ രോഗമുക്തി നേടി. അമേരിക്ക,ഇന്ത്യ,ബ്രസീൽ,റഷ്യ എന്നീ രാജ്യങ്ങളിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. അമേരിക്കയിൽ 7,185,147 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 207,515 പേർ മരിച്ചു. സുഖംപ്രാപിച്ചവരുടെ എണ്ണം 4,431,185 ആയി.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 86, 508 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് 91,149 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരണമടഞ്ഞത്. 46,74,987 പേർ ഇതു വരെ രോഗമുക്തി നേടി.81.55 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.

ബ്രസീലിൽ ഇതുവരെ 4,659,909 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 139,883 പേർ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,023,789 ആയി ഉയർന്നു. 13 ലക്ഷത്തിലേറെ പേർക്കാണ് റഷ്യയിൽ ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്. പത്ത് ലക്ഷത്തിന് അടുത്ത് ആളുകൾ രോഗമുക്തി നേടുകയും ചെയ്തു. ഇതുവരെ 19,948 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, COVID 19, US, BRAZIL, INDIA, RUSSIA, COVID DEATH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.