ക്ഷേത്രത്തിലെ പൂജകൾ മുടങ്ങില്ല
കോട്ടയം: വാദ്യകലാകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുനക്കര മഹാദേവക്ഷേത്രം അടച്ചു. വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ജീവനക്കാരോടു ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചു. എന്നാൽ ക്ഷേത്രത്തിലെ പൂജകൾക്ക് മുടക്കമുണ്ടാകില്ല. മറ്റു ജീവനക്കാരെ നിയോഗിച്ച് ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും തുടരും. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഭക്തർക്ക് പ്രവേശനമില്ല. ഇന്ന് ക്ഷേത്രം അണുവിമുക്തമാക്കും.