തൃക്കാക്കര: കൊവിഡ് കാലത്ത് നടക്കാൻ പോകുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന്റെ പ്രചാരണം എങ്ങിനെ നടത്തുമെന്ന തലപുകഞ്ഞ ആലോചനയിലാണ് രാഷ്ട്രീയ പാർട്ടികൾ. പരമ്പരാഗത രീതികളിൽ പലതും പ്രായോഗികമല്ല. വീടുകളിൽ സ്ക്വാഡ് പ്രവർത്തനവും കുടുംബയോഗവും നോട്ടീസ് വിതരണവും വോട്ടർമാർക്ക് ഇഷ്ടപ്പെടണമെന്നില്ല. റാലികൾക്കും പൊതുയോഗങ്ങൾക്കും നിയന്ത്രണങ്ങളുണ്ട്. പതിവ് തന്ത്രങ്ങളെല്ലാം മാറ്റി പുതിയ പരീക്ഷണങ്ങൾക്കിറങ്ങുകയാണ് പാർട്ടികൾ.
സോഷ്യൽ മീഡിയ വഴിയാകും ഇക്കുറി വോട്ടുപിടുത്തവും പ്രചാരണവുമെല്ലാം. സഹായത്തിനു ചില ഏജൻസികളും രംഗത്തുണ്ട്. നോട്ടീസും പോസ്റ്ററും ചുമരെഴുത്തുമൊക്കെ രണ്ടാം നിരയിലാകും ഇടംപിടിക്കുക.
വാർഡ് കേന്ദ്രീകരിച്ചു വാട്സ്അപ് കൂട്ടായ്മകൾ ആരംഭിച്ചുകഴിഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ നിർദേശങ്ങൾ
• അഞ്ചംഗ സംഘത്തിന് വീടുകളിൽ കയറി പ്രചാരണം നടത്താം
• മാസ്ക് നിർബന്ധമായും ധരിക്കണം.
• പോളിംഗ് സ്റ്റേഷനുകളിൽ തെർമൽ സ്കാനർ, സാനിടൈസർ, കൈ കഴുകാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണം.
• ബൂത്തില്‍ വോട്ട് ചെയ്യാവുന്നവരുടെ പരമാവധി എണ്ണം 1500ൽ നിന്ന് 1000 ആക്കി.
• നോഡൽ ഹെൽത്തു ഓഫീസർക്ക് മേൽനോട്ട ചുമതല.
• 80 വയസിന് മുകളിലുള്ളവർക്കും കൊവിഡ് ബാധിതർക്കും പോസ്റ്റൽ ബാലറ്റ്