SignIn
Kerala Kaumudi Online
Wednesday, 14 April 2021 10.26 PM IST

ഗതാഗത നിയമലംഘനം: പിഴ ഓൺ ലൈനാക്കി

challan

കോലഞ്ചേരി: ഗതാഗത നിയമലംഘനത്തി​ന് മോട്ടോർ വാഹന വകുപ്പും പൊലീസും പി​ഴ ഈടാക്കുന്നത് 'ഇ ചെല്ലാൻ' എന്ന പേരി​ൽ ഓൺ ലൈനാക്കി.

ഉദ്യോഗസ്ഥൻറെ കൈവശമുള്ള ചെറിയ ഉപകരണത്തിൽ ഡ്രൈവിംഗ് ലൈസൻസ് നമ്പർ, വാഹനത്തിന്റെ നമ്പർ എന്നിവ നൽകിയാൽ ഡ്രൈവറെയും വാഹനത്തെയും കുറി​ച്ചുള്ള എല്ലാ വിവിരങ്ങളും ഞൊടിയിടക്കുള്ളിലെത്തും.

ഓൺലൈനായി അപ്പോൾത്തന്നെ ക്രെഡി​റ്റ്,ഡെബി​റ്റ് കാർഡ്, ഇന്റർനെ​റ്റ് ബാങ്കിംഗ് മുതലായ സൗകര്യങ്ങൾ ഉപയോഗിച്ച് പണം അടയ്ക്കാൻ കഴിയും. ഇങ്ങി​നെ പിഴ അടയ്ക്കാൻ താൽപര്യമില്ലാത്തവരുടെ കേസ് വിർച്വൽ കോടതിയിലേയ്ക്ക് കൈമാറും. കു​റ്റകൃത്യങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ ഈ സംവിധാനത്തിൽ ലഭ്യമാകുന്നതിലൂടെ വാഹനപരിശോധന ഇനി മുതൽ ഏറെ സുഗമമാകും. ആദ്യ ഘട്ടത്തിൽ എറണാകുളത്ത് നടപ്പാക്കിയ സംവിധാനം വൈകാതെ മുഴുവൻ സ്റ്റേഷനുകളിലേയ്ക്കും വ്യാപിപ്പിക്കും. നാഷണൽ ഇൻഫോർമാറ്റിക് സെന്ററിന്റെ സഹായത്തോടെയാണ് സംവിധാനം വികസിപ്പിച്ചത്. ഫെഡറൽ ബാങ്ക്, ട്രഷറി വകുപ്പിന്റെയും സഹകരണവും ഉണ്ടായിരുന്നു. പിഴ സംബന്ധിച്ച വിവരങ്ങൾ തത്സമയം തന്നെ മൊബൈലിലേയ്ക്ക് മെസ്സേജായും ലഭിക്കും. പിഴ ഒടുക്കാൻ തൽക്കാലം ഓൺലൈൻ വഴിയും പറ്റാത്തവർക്ക് echallan.parivahan.gov.in വെബ് സൈറ്റ് വഴി കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങൾ പ്രിന്റായി ലഭിക്കും. പിഴ തുകയും ഇതേ വെബ്സൈറ്റിലടക്കാം. കേസ് സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് ഏഴു ദിവസത്തിനകം യഥാർത്ഥ രേഖകളുമായി ഓഫീസുമായി ബന്ധപ്പെടാനും സൗകര്യമുണ്ട് .

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.