വത്തിക്കാൻ: റിയൽ എസ്റ്റേറ്റ് ഇടപാടുകളടക്കമുള്ളവയുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങൾ ശക്തമായതോടെ വത്തിക്കാനിലെ കർദിനാൾ ആഞ്ചലോ ബെസിയു രാജിവച്ചു. കർദ്ദിനാൾ എന്ന നിലയിലുള്ള ബെസിയുവിന്റെ അവകാശങ്ങളും അധികാരങ്ങളും വത്തിക്കാൻ തിരിച്ചെടുത്തുവെന്ന് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബെസിയു രാജി സമർപ്പിച്ചതായി വത്തിക്കാൻ വ്യക്തമാക്കുന്നുണ്ടെങ്കിലും ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മാർപാപ്പയോ വത്തിക്കാനോ പുറത്ത് വിട്ടിട്ടില്ല. അഴിമതിയെ തുടർന്നാണോ രാജിയുണ്ടായതെന്ന് വ്യക്തമാക്കാനും അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ ബെസിയുവിന് ഇനി കർദിനാൾ എന്ന പദവിയിലുള്ള അധികാരങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന് വത്തിക്കാൻ വ്യക്തമാക്കി.
ലണ്ടൻ റിയൽ എസ്റ്റേറ്റ് ഇടപാടിൽ വത്തിക്കാൻ നടത്തിയ സാമ്പത്തിക നിക്ഷേപവുമായി ബന്ധപ്പെട്ട് അദ്ദേഹം ഇടപെടലുകൾ നടത്തിയെന്നാണ് ആരോപണം.