പാരീസ്: ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ നടന്ന കത്തിയാക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്.
ആക്ഷേപ ഹാസ്യ മാസികയായ ചാർളി ഹെബ്ദോയുടെ ഓഫീസുകൾ പണ്ട് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനു മുൻപിലാണ് ആക്രമണം നടന്നത്.
പ്രതികളിൽ ഒരാൾ പിടിയിലായെന്നാണ് വിവരം. ആക്രമണത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് പൊലീസ് വിന്യാസം ശക്തമാക്കി.