കൊച്ചി: വീഗാലാൻഡ് ഹോംസിന്റെ ആദ്യ ബഡ്ജറ്റ് അപ്പാർട്ട്മെന്റ് പദ്ധതിയായ, തൃപ്പൂണിത്തുറയിലെ 'വീഗാലാൻഡ് ബ്ളിസ്സിന്റെ" പ്രഖ്യാപനം ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നടത്തി. 15 നിലകളിലായി 78 അപ്പാർട്ട്മെന്റുകളാണ് പദ്ധതിയിലുള്ളത്.
തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ആശുപത്രി, മാർക്കറ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് സമീപമാണ് വീഗാലാൻഡ് ബ്ളിസ്. 2 ബി.എച്ച്.കെ., 3 ബി.എച്ച്.കെ അപ്പാർട്ട്മെന്റുകൾ 49 ലക്ഷം രൂപമുതൽ ലഭ്യമാണ്.
അതിഥികൾക്കുള്ള ബെഡ്റൂം, എ.സി ഹെൽത്ത് ക്ളബ്, ഇൻഡോർ ഗെയിംഗ്, കുട്ടികളുടെ കളിസ്ഥലം, റൂഫ്ടോപ്പ് സ്വിമ്മിംഗ് പൂൾ തുടങ്ങിയ ലക്ഷ്വറി സൗകര്യങ്ങളും വീഗാലാൻഡ് ബ്ളിസ്സിലുണ്ടെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. കേരള റെറയുടെ അംഗീകാരമുള്ള പദ്ധതിയാണിത്.
പ്രതിസന്ധിക്കാലത്തും മുൻവർഷങ്ങളേക്കാൾ കൂടുതൽ യൂണിറ്റുകളുടെ വില്പന നേടാൻ കമ്പനിക്ക് കഴിഞ്ഞുവെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ബി. ജയരാജ് പറഞ്ഞു. വൈറ്റില ഹബ്ബിന് സമീപത്തെ ലക്ഷ്വറി പദ്ധതിയായ കിംഗ്സ് ഫോർട്ട്, കാക്കനാട് പടമുഗളിലെ പ്രീമിയം പദ്ധതിയായ വീഗാലാൻഡ് സീനിയ, ഇടപ്പള്ളി സുഭാഷ് നഗറിലെ അൾട്രാ പ്രീമീയം പദ്ധതിയായ വീഗാലാൻഡ് എക്സോട്ടിക്ക,, തൃശൂർ അയ്യന്തോളിലെ വീഗാലാൻഡ് തേജസ് എന്നിവയുടെ നിർമ്മാണം പുരോഗമിക്കുകയാണെന്ന് മാർക്കറ്റിംഗ് ആൻഡ് സെയിൽസ് ചീഫ് മാനേജർ കുര്യൻ തോമസ് പറഞ്ഞു.
ചടങ്ങിൽ സി.എഫ്.ഒ ജേക്കബ് കുരുവിള, ജനറൽ മാനേജർ (പ്ളാനിംഗ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ്) എ.ബി. ബിജോയി, സീനിയർ മാനേജർ (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) മനോജ് എ. മേനോൻ എന്നിവർ സംബന്ധിച്ചു. വിവരങ്ങൾക്ക് : 97467 74444