ന്യൂഡൽഹി: ലോക് നായക് ആശുപത്രിയിൽ കൊവിഡിന് ചികിത്സയിൽ കഴിയുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് പനിയും ശ്വാസതടസവും രക്തത്തിൽ പ്ലേറ്റ്ലെറ്റുകളുടെ കുറവും ഉള്ളതായി ഡോക്ടർമാർ അറിയിച്ചു
'അദ്ദേഹത്തെ മാക്സ് ആശുപത്രിയിലേക്ക് മാറ്റുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ പ്രസ്താവനയിലൂടെ അറിയിച്ചു.