തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾ കത്തിപ്പടരവേ,മന്ത്രി കെ.ടി.ജലീലിനെ എ.കെ.ജി സെന്ററിൽ വിളിച്ചുവരുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചർച്ച നടത്തി.
ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സമിതിയിൽ അവതരിപ്പിക്കുന്ന റിപ്പോർട്ടിൽ ജലീലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തത വരുത്താൻ വേണ്ടിയാണിതെന്ന് സൂചനയുണ്ട്.
സി.പി.എം- സി.പി.ഐ കൂടിക്കാഴ്ചയും ഇന്നലെ എ.കെ.ജി സെന്ററിൽ നടന്നു. ജീവനക്കാരുടെ സാലറി കട്ടുമായി ബന്ധപ്പെട്ട സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കോടിയേരി ബാലകൃഷ്ണൻ ധരിപ്പിച്ചു.