SignIn
Kerala Kaumudi Online
Sunday, 28 February 2021 6.44 AM IST

എസ്.എൻ ട്രസ്​റ്റ് തിരഞ്ഞെടുപ്പ് : രണ്ടാം ഘട്ടം ഇന്ന്

sn-trust-election

ചേർത്തല: ശ്രീനാരായണ ട്രസ്​റ്റിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ചേർത്തല എസ്.എൻ കോളേജിൽ നടക്കും.

224 പേരെയാണ് ബോർഡിലേക്ക് തിരഞ്ഞെടുക്കേണ്ടത്. ആകെ 2240 വോട്ടർമാരാണുളളത്.

316 പേർ മത്സര രംഗത്തുണ്ട്. 224 പേർ വെളളാപ്പളളി നടേശൻ നയിക്കുന്ന പാനലിൽ താക്കോൽ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. എതിർപക്ഷത്ത് മത്സരിക്കുന്ന 92 പേർക്കും വ്യത്യസ്ത ചിഹ്നങ്ങളാണ്.എസ്.എൻ കോളേജിൽ 22 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.ഒരു ബൂത്തിൽ 100 പേർക്ക് വീതം വോട്ടു ചെയ്യാം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ്.

ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ വെളളാപ്പളളി പാനൽ വമ്പിച്ച വിജയം നേടി.ആകെ പത്ത് മേഖലകളിൽ എട്ടിടത്തും എതിരുണ്ടായില്ല.മത്സരം നടന്ന കൊല്ലത്തും ചേർത്തലയിലും എല്ലാ സീ​റ്റും വെളളാപ്പളളി പക്ഷം നേടി. അടുത്തമാസം 7നാണ് 3 (ഐ) വിഭാഗത്തിൽ തിരഞ്ഞെടുപ്പ്.എട്ടിന് ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SN TRUST ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.