തിരുവനന്തപുരം: തുഞ്ചൻ ഭക്തിപ്രസ്ഥാന പഠന കേന്ദ്രം സംഘടിപ്പിക്കുന്ന ദേശീയ രാമായണ മഹോത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി തുഞ്ചൻ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കും. അദ്ധ്യാത്മ രാമായണത്തിന്റെ കാലിക പ്രസക്തി, രാമായണം നിത്യജീവിതത്തിൽ, രാമായണത്തിലെ കുടുംബം, തുഞ്ചത്തെഴുത്തച്ഛൻ മലയാള ഭാഷയ്ക്ക് നൽകിയ സംഭാവനകൾ, അദ്ധ്യാത്മ രാമായണം മലയാളി മനസുകളിൽ നൽകിയ സന്ദേശം എന്നീ വിഷയങ്ങളെക്കുറിച്ച് അഞ്ച് പേജിൽ കവിയാത്ത പ്രബന്ധങ്ങളാണ് ക്ഷണിച്ചത്.
ഒന്നും രണ്ടും മൂന്നും സമ്മാനാർഹർക്ക് യഥാക്രമം 5000,3000, 2000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തിപത്രവുമടങ്ങുന്ന സമ്മാനം 2021 ജനുവരി അഞ്ചിന് നടക്കുന്ന വിശ്വരാമായണ സമ്മേളനത്തിൽ നൽകും.
പഠിക്കുന്ന സ്ഥാപനത്തിന്റെ വിലാസമടങ്ങിയ സാക്ഷ്യപത്രവും ഫോട്ടോയും സഹിതം കെ. രംഗനാഥൻ, ജനറൽ സെക്രട്ടറി, തുഞ്ചൻ ഭക്തി പ്രസ്ഥാനപഠന കേന്ദ്രം, വാല്മീകി ഭവൻ, തുഞ്ചൻ ഗ്രാമം, വെൺപകൽ പി.ഒ - 695123 എന്ന വിലാസത്തിലോ thunchangramam@gmail.com എന്ന മെയിലിലോ ഒക്ടോബർ 30നകം അയയ്ക്കണം. വിവരങ്ങൾക്ക്: 9446921129, 8086822201.