SignIn
Kerala Kaumudi Online
Tuesday, 09 March 2021 7.36 AM IST

കൊവിഡ് വ്യാപനം തടയാൻ 31 ക്യു.ആർ ടീമുകൾ

കോഴിക്കോട്: കൊവിഡ് സമ്പർക്കവ്യാപനം കടുത്ത ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ നാല് താലൂക്കുകളിൽ പുതുതായി 31 ക്വിക്ക് റെസ്പോൺസ് ടീമുകളെ നിയോഗിച്ചു. കോഴിക്കോട് താലൂക്കിലെ ബേപ്പൂർ, വെള്ളയിൽ ഹാർബറുകൾ, വലിയങ്ങാടി, പാളയം, വേങ്ങേരി , കുന്നമംഗലം - ചാത്തമംഗലം, ചേളന്നൂർ - കക്കോടി, പെരുമണ്ണ - ഒളവണ്ണ, പന്നിയങ്കര എന്നിവിടങ്ങളിലായി ഒൻപത് ടീമുകളെ നിയോഗിച്ചു. താമരശ്ശേരി താലൂക്കിലെ ഉണ്ണികുളം, രാരോത്ത്, കൊടുവള്ളി, പുതുപ്പാടി, പുത്തൂർ, കിഴക്കോത്ത് എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾക്കും നിരീക്ഷണത്തിനുമായി ആറ് ടീമുകളുണ്ടാവും. വടകര താലൂക്കിൽ ചോമ്പാല, വടകര, അഴിയൂർ, നാദാപുരം റോഡ്, കുറ്റ്യാടി, നാദാപുരം കല്ലാച്ചി, ആയഞ്ചേരി, കക്കട്ടിൽ എന്നിവിടങ്ങളിലായി ഏഴ് ടീമും കൊയിലാണ്ടി താലൂക്കിൽ കൊയിലാണ്ടി, പേരാമ്പ്ര, നടുവണ്ണൂർ, മേപ്പയൂർ, പയ്യോളി, ആനക്കുളം ടൗൺ, മൂടാടി ടൗൺ, കൊയിലാണ്ടി ഹാർബർ എന്നിവിടങ്ങളിലായി എട്ട് ടീമുകളെയുമാണ് നിയോഗിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.