SignIn
Kerala Kaumudi Online
Thursday, 15 April 2021 8.47 AM IST

തൃശൂരിൽ  ഇന്നലെ 607 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 597 പേർക്കും സമ്പർക്കം വഴി

covid

തൃശൂർ: 252 പേർ രോഗമുക്തരായ ദിനത്തിൽ ജില്ലയിൽ 607 പേർക്ക് കൂടി കൊവിഡ്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3782 ആയി. തൃശൂർ സ്വദേശികളായ 120 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജിില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10,798 ആണ്. 6,907 പേർ രോഗമുക്തരായി. സമ്പർക്കം വഴി 597 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 11 കേസുകളുടെ ഉറവിടം അറിയില്ല. 11 ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രണ്ട് ലൈൻ വർക്കർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന ആറ് പേർക്കും വിദേശത്തു നിന്ന് വന്ന നാല് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസിന് മുകളിൽ 35 പുരുഷന്മാരും 36 സ്ത്രീകളും 10 വയസിന് താഴെ 21 ആൺകുട്ടികളും 13 പെൺകുട്ടികളുമുണ്ട്.

ക്ലസ്റ്ററുകൾ

സീതാറാം ക്ലസ്റ്റർ 4

ദയ ക്ലസ്റ്റർ 2

ജെ.എം.എം.സി ക്ലസ്റ്റർ 2

ഒല്ലൂർ ഹെഡ് ലോഡ് വർക്കേഴ്‌സ് ക്ലസ്റ്റർ 2

ഇസ ഗോൾഡ് ക്ലസ്റ്റർ 1

എസ്.ഐ.ബി ക്ലസ്റ്റർ 1

മറ്റ് സമ്പർക്ക കേസുകൾ 562

3782 പേർ ചികിത്സയിൽ

ആകെ രോഗം സ്ഥിരീകരിച്ചവർ 10,798

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.