തിരുവനന്തപുരം: തെന്നിന്ത്യൻ ചലച്ചിത്ര ആസ്വാദകരെ സംഗീത ആസ്വാദനത്തിന്റെ മായികമായ പുതുതലങ്ങളിലേക്കുയർത്തിയ ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അതേ സമയം സംഗീത ലോകത്തിന് യഥാർത്ഥ നഷ്ടമെന്നാണ് എസ്.പി.ബിയുടെ ചിത്രത്തിനൊപ്പം മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.
താനഭിനയിച്ച തമിഴ് ചിത്രം 'അഴകനി"ൽ എസ്.പി.ബി പാടിയ 'സംഗീത സ്വരങ്ങൾ" എന്ന വരികൾ അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പം പങ്കുവച്ചാണ് മമ്മൂട്ടി ഫേസ്ബുക്കിലൂടെ ആദരാഞ്ജലി നേർനത്. എസ്.പി. ബാലസുബ്രഹ്മണ്യം ഒരു യഥാർഥ ഇതിഹാസമായിരുന്നുവെന്നും മമ്മൂട്ടി കുറിച്ചു.